Join Whatsapp Group. Join now!
Aster MIMS 10/10/2023

ബുള്ളറ്റില്‍ റൈഡിന് പോയ കാസര്‍കോട്ടെ രണ്ടു പേര്‍ മണാലിയിലെ പ്രളയസ്ഥലത്ത് കുടുങ്ങി; ബന്ധുക്കള്‍ സൈന്യത്തിന്റെ സഹായം തേടി

ബുള്ളറ്റില്‍ റൈഡിന് പോയ കാസര്‍കോട്ടെ രണ്ടു പേര്‍ മണാലിയിലെ പ്രളയസ്ഥലത്ത് കുടുങ്ങി. ഇവരെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായും Kasaragod, Kerala, news, Top-Headlines, Thayalangadi, 2 from Kasaragod Went to Kashmir for Bullet Ride blocked in Manali flood place
കാസര്‍കോട്: (www.kasargodvartha.com 27.09.2018) ബുള്ളറ്റില്‍ റൈഡിന് പോയ കാസര്‍കോട്ടെ രണ്ടു പേര്‍ മണാലിയിലെ പ്രളയസ്ഥലത്ത് കുടുങ്ങി. ഇവരെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായും ബന്ധുക്കള്‍ സൈന്യത്തിന്റെ സഹായം തേടി. തായലങ്ങാടി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ നാജി കോട്ടേജില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ ബി എഫ് അബ്ദുല്‍ നഈം, തായലങ്ങാടി ടി എ എം ഹാജി ഹൗസിലെ പി എച്ച് ഹംസയുടെ മകന്‍ പി എച്ച് മുഹമ്മദ് ഷബീര്‍ എന്നിവരാണ് മണാലിയില്‍ കുടുങ്ങിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകരാറിലായതിനാല്‍ ഇവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കാശ്മീര്‍ വഴി ഇവര്‍ മറ്റ് റൈഡര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് മണാലിയിലേക്ക് പുറപ്പെടുകയായിരുന്നു. പ്രളയത്തിനു മുമ്പാണ് ഇവര്‍ മണാലിയിലെത്തിയതെന്നാണ് സൂചന. ലേയിലെയും മണാലിയിലെയും സൈനികരെ ബന്ധപ്പെട്ട് ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നുണ്ട്. പട്ടാളത്തിന്റെ വയര്‍ലെസ് സംവിധാനം മാത്രമാണ് അവിടെ ലഭ്യമായിട്ടുള്ളതെന്ന് സൈനികര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

ഇവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ജില്ലാ പോലീസ് ചീഫ് അടക്കമുള്ളവരുടെ സഹായം തേടിയിട്ടുണ്ട്. ഈ മാസം അഞ്ചിനാണ് ഇവര്‍ ബുള്ളറ്റില്‍ റൈഡിനായി യാത്ര തിരിച്ചത്. നാലു ദിവസം മുമ്പാണ് മണാലിയിലെത്തിയതെന്നാണ് കരുതുന്നത്. ലേയില്‍ നിന്നും മണാലിയിലേക്കുള്ള വഴിയില്‍ പെട്രോള്‍ പമ്പൊന്നുമില്ലെന്നാണ് സൈനികര്‍ അറിയിച്ചിട്ടുള്ളത്. പ്രളയമുള്ള സ്ഥലത്ത് മിലിട്ടറിയുടെ ക്യാമ്പ് തുറന്നിട്ടുണ്ട്. ഇവിടെ ആയിരത്തോളം പേര്‍ കഴിയുന്നുണ്ടെന്നും ഇവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള ശ്രമം നടത്തിവരുന്നതായും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.


Keywords: Kasaragod, Kerala, news, Top-Headlines, Thayalangadi, 2 from Kasaragod Went to Kashmir for Bullet Ride blocked in Manali flood place
  < !- START disable copy paste -->