Join Whatsapp Group. Join now!
Aster MIMS 10/10/2023

നാമനിര്‍ദ്ദേശത്തിലൂടെ പ്രസിഡണ്ടായ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് രാജിവെച്ചു

നാമനിര്‍ദ്ദേശത്തിലൂടെ പ്രസിഡണ്ടായ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് രാജിവെച്ചു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് നിയോജക മണ്ഡലം Kasaragod, Kerala, News, Congress, Youth-congress, President, Resigns, Constituency president, Youth Congress Constituency president resigns.
കാസര്‍കോട്: (www.kasargodvartha.com 02.06.2018) നാമനിര്‍ദ്ദേശത്തിലൂടെ പ്രസിഡണ്ടായ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് രാജിവെച്ചു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡണ്ട് കെ സുധീഷ് നമ്പ്യാറാണ് മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തുനിന്നും രാജിവെച്ചത്. ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് സുധീഷ് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ടിന് നല്‍കിയ രാജിക്കത്തില്‍ പറയുന്നത്.

Kasaragod, Kerala, News, Congress, Youth-congress, President, Resigns,  Constituency president, Youth Congress Constituency president resigns.

സംസ്ഥാനത്തുടനീളം സംഘടനാ തെരഞ്ഞെടുപ്പിലൂടെയാണ് ഭാരവാഹികളെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കാസര്‍കോട്ടും നാദാപുരത്തും പ്രസിഡണ്ടിനെ നോമിനേറ്റ് ചെയ്യുകയായിരുന്നു. നാദാപുരത്തെ നിയോജക മണ്ഡലം പ്രസിഡണ്ടിനെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഭാരവാഹിയല്ലാത്തതിനാല്‍
മാറ്റിയിരുന്നു. കാസര്‍കോട്ടെ പ്രസിഡണ്ടിനെയും നീക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. ഇതിനിടയിലാണ് പ്രസിഡണ്ട് സുധീഷ് രാജിക്കത്ത് നല്‍കിയതെന്നാണ് വിവരം. സുധീഷിന് മെമ്പര്‍ഷിപ്പില്ലെന്നും പരാതി നല്‍കിയവര്‍ ആരോപിച്ചിരുന്നതായി വിവരമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Congress, Youth-congress, President, Resigns,  Constituency president, Youth Congress Constituency president resigns.