Join Whatsapp Group. Join now!
Aster MIMS 10/10/2023

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് രാജി പിന്‍വലിച്ചു

യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തു നിന്നും രാജിവെച്ച കെ സുധീഷ് നമ്പ്യാര്‍ രാജി പിന്‍വലിച്ചു. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് Kasaragod, Kerala, news, president, youth-congress, Political party, Politics, Youth congress Constituency president cancel his resign
കാസര്‍കോട്: (www.kasargodvartha.com 03.06.2018) യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തു നിന്നും രാജിവെച്ച കെ സുധീഷ് നമ്പ്യാര്‍ രാജി പിന്‍വലിച്ചു. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് രാജി പിന്‍വലിക്കുന്നതെന്ന് സുധീഷ് നമ്പ്യാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സുധീഷ് നമ്പ്യാര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാജി വെക്കുന്നതായി കാണിച്ച് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ടിന് കത്ത് നല്‍കിയത്.

ഇതിനിടയിലാണ് പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ സമ്മര്‍ദമുണ്ടായതിനെ തുടര്‍ന്ന് രാജി പിന്‍വലിച്ചതെന്ന് സുധീഷ് നമ്പ്യാര്‍ പറയുന്നത്. കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡണ്ടിന്റെ രാജി ഔദ്യോഗികമായി കിട്ടിയിട്ടില്ലെന്ന് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍ പറഞ്ഞു.

Related News:
നാമനിര്‍ദ്ദേശത്തിലൂടെ പ്രസിഡണ്ടായ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് രാജിവെച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, president, youth-congress, Political party, Politics, Youth congress Constituency president cancel his resign
  < !- START disable copy paste -->