Join Whatsapp Group. Join now!
Aster MIMS 10/10/2023

ടി വി അച്യുതവാര്യര്‍ പുരസ്‌കാരം ടി ജെ ശ്രീജിത്തിന്

പ്രശസ്ത പത്രപ്രവര്‍ത്തകനും എക്സ്പ്രസ് മുന്‍ പത്രാധിപരുമായിരുന്ന ടി.വി അച്യുതവാര്യരുടെNews, Thrissur, Kerala,
തൃശൂര്‍:(www.kasargodvartha.com 02/06/2018) പ്രശസ്ത പത്രപ്രവര്‍ത്തകനും എക്സ്പ്രസ് മുന്‍ പത്രാധിപരുമായിരുന്ന ടി.വി അച്യുതവാര്യരുടെ സ്മരണാര്‍ത്ഥം തൃശൂര്‍ പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ അഞ്ചാമത് അച്യുതവാര്യര്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ മാതൃഭൂമി തൃശൂര്‍ യൂണിറ്റിലെ സബ് എഡിറ്റര്‍ ടി.ജെ ശ്രീജിത്തിനും ദൃശ്യമാധ്യമ വിഭാഗത്തില്‍ മനോരമ ന്യൂസ് മലപ്പുറം ബ്യൂറോയിലെ സീനിയര്‍ കറസ്പോണ്ടന്റ് എസ് മഹേഷ്‌കുമാറും പുരസ്‌കാരത്തിന് അര്‍ഹരായി.

10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കടുവകളെ ആര്‍ക്കാണ് പേടി എന്ന തലക്കെട്ടില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് ടി.ജെ ശ്രീജിത്തിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഭാരതപ്പുഴയിലെ കുഴല്‍ക്കിണറുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനാണ് മനോരമ ന്യൂസിലെ എസ് മഹേഷ്‌കുമാറിന് അവാര്‍ഡ് ലഭിച്ചത്. ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് രാവിലെ 11.30ന് പ്രസ് ക്ലബ്ബിലെ എം.ആര്‍ നായര്‍ മീഡിയ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ് കമാല്‍ പാഷ പുരസ്‌കാരസമര്‍പ്പണം നിര്‍വ്വഹിക്കും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thrissur, Kerala,T V Achuthawarrier award for T J Sreejith