Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവാഹം മുടക്കിയതില്‍ മനംനൊന്ത് യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അന്വേഷണം നിലച്ചമട്ടില്‍; പ്രതിയായ പോലീസുകാരനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തില്ലെന്ന് ആക്ഷേപം, പോലീസുകാര്‍ക്കെതിരെ സിപിഎം രംഗത്ത്

പടിഞ്ഞാറ്റംകൊഴുവലില്‍ വിവാഹം മുടക്കിയതില്‍ മനം നൊന്ത് Nileshwaram, Kasaragod, Kerala, News, Suicide-attempt, Complaint, Court, CPM, Marriage, Police, Case, Suicide attempt case; police not doing proper investigation.
നീലേശ്വരം: (www.kasargodvartha.com 07.06.2018) പടിഞ്ഞാറ്റംകൊഴുവലില്‍ വിവാഹം മുടക്കിയതില്‍ മനം നൊന്ത് യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ വ്യാഴാഴ്ച കോടതി രഹസ്യമൊഴിയെടുക്കും. യുവതിയുടെ മാതാവ് നല്‍കിയ പരാതിയില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണം നിലനില്‍ക്കെയാണ് കോടതി നേരിട്ട് മൊഴിയെടുക്കുന്നത്.

അതേ സമയം സംഭവത്തില്‍ സിപിഎം നേതൃത്വം രംഗത്ത് വന്നു. സിപിഎം പ്രാദേശിക നേതാക്കള്‍ കഴിഞ്ഞ ദിവസം നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണനെ സന്ദര്‍ശിച്ച് അതൃപ്തി അറിയിച്ചു. എന്നാല്‍ അന്വേഷണം ശരിയായ വഴിക്കാണ് നീങ്ങുന്നതെന്നും കേസില്‍ പ്രധാന തെളിവായ വ്യാജസന്ദേശം അടങ്ങിയ മൊബൈല്‍ഫോണ്‍ ലഭിച്ചാലേ തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയൂ എന്നും സിഐ സിപിഎം നേതാക്കളെ അറിയിച്ചു.

നഗരസഭ കൗണ്‍സിലറും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ പി കുഞ്ഞികൃഷ്ണന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ വില്ലേജ് പ്രസിഡണ്ട് കെ കാര്‍ത്യായനി, ടി ചോയ്യമ്പു, കെ എം നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിപിഎം നേതാക്കള്‍ സിഐയെ സന്ദര്‍ശിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടത്.

 Nileshwaram, Kasaragod, Kerala, News, Suicide-attempt, Complaint, Court, CPM, Marriage, Police, Case, Suicide attempt case; police not doing proper investigation.

യുവതി ഒരു മാസം മുമ്പാണ് വീട്ടില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഒരുമാസക്കാലം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍  അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ പ്രതിശ്രുത വരന്റെയും മാതാപിതാക്കളുടെയും മൊബൈലിലേക്ക് വ്യാജ സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് വിവാഹ ബന്ധത്തില്‍ നിന്നും യുവാവിന്റെ വീട്ടുകാര്‍ പിന്മാറിയത്. ഇതോടെയാണ് യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

പ്രതിശ്രുത വരന്‍ തനിക്കു വന്ന ഓഡിയോ സന്ദേശം യുവതിയുടെ പിതാവിന് അയച്ചുകൊടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ തങ്ങളുടെ വീട്ടിനടുത്തുള്ള യുവതിയുടേതാണ് ശബ്ദമെന്ന് തിരിച്ചറിഞ്ഞിരുന്നു. പിന്നീട് ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയും അടുത്ത ബന്ധുവും പോലീസുകാരനുമായ സഹോദരനും സുഹൃത്തും ചേര്‍ന്നാണ് ഓഡിയോ സന്ദേശം സൃഷ്ടിക്കുകയും പ്രതിശ്രുത വരന് അയച്ചുകൊടുക്കുകയും ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.

ഇതേ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ഒരു യുവാവിന്റെ പേരില്‍ മാത്രം കേസെടുക്കുകയാണ് പോലീസ് ചെയ്തത്. പോലീസുകാരനു വേണ്ടിയാണ് വ്യാജ സന്ദേശം ഉണ്ടാക്കി അയച്ചതെന്ന് വ്യക്തമായ മൊഴി ഉണ്ടായിട്ടും പോലീസുകാരനെതിരെ കേസെടുത്തില്ലെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതി. സഹപ്രവര്‍ത്തകനായ പോലീസുകാരനെ രക്ഷിക്കാന്‍ വേണ്ടിയാണ് നീലേശ്വരം പോലീസ് ശ്രമിക്കുന്നതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്.

പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് അതിര്‍ത്തിരക്ഷാ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ ബിഎസ്എഫ് കമാന്റന്റ് ദീപിന്ദര്‍സിംഗ് കപൂറിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് ഗൗരവപൂര്‍ണമായ അന്വേഷണം നടത്താന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സെഷന്‍സ് ജഡ്ജിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍ ഇതിനു ശേഷവും പോലീസുകാരന്റെ അടുത്ത ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനോടൊപ്പം  പെണ്‍കുട്ടിയുടെ വീട്ടിലെത്തി ചീത്ത വിളിക്കുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും പോലീസ് കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Kasaragod, Kerala, News, Suicide-attempt, Complaint, Court, CPM, Marriage, Police, Case, Suicide attempt case; police not doing proper investigation.
  < !- START disable copy paste -->
< !- START disable copy paste -->