Join Whatsapp Group. Join now!
Aster MIMS 10/10/2023

ശ്രീഗൗരി നട്ട ആ വേപ്പുമരത്തിന് 21 വയസ്

ശ്രീഗൗരി വി ഭട്ട് രണ്ടാം വയസില്‍ നട്ട വേപ്പുമരത്തിന് ഇപ്പോള്‍ 21 വയസ്. പ്രശസ്ത സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ മകള്‍ ശ്രീഗൗരി അച്ഛന്റെയും അമ്മKasaragod, Kerala, Ajanur, Trending, Top-Headlines, Student, Sreegauri's Neem tree @21
അജാനൂര്‍: (www.kasargodvartha.com 06.06.2018) ശ്രീഗൗരി വി ഭട്ട് രണ്ടാം വയസില്‍ നട്ട വേപ്പുമരത്തിന് ഇപ്പോള്‍ 21 വയസ്. പ്രശസ്ത സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ മകള്‍ ശ്രീഗൗരി അച്ഛന്റെയും അമ്മ ജ്യോതയുടെയും കൈകള്‍ പിടിച്ചാണ് തന്റെ കുഞ്ഞുകൈകളാല്‍ വീട്ടുമുറ്റത്തെ റോഡരികില്‍ വേപ്പും, പേരയും, മന്ദാരവും നട്ടത്. ഈ പരിസ്ഥിതി ദിനത്തില്‍ പടന്നക്കാട് നെഹ്‌റു കോളേജില്‍ ബിഎസ്‌സി ഫിസിക്‌സില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ ശ്രീഗൗരിക്ക് മനസുനിറയെ സന്തോഷമാണ്. താന്‍ നട്ട വേപ്പ് വളര്‍ന്ന് പന്തലിച്ച് വന്‍ മരമായി തണല്‍ വിരിച്ച് നില്‍ക്കുമ്പോള്‍ ഇത് മറ്റുള്ളവര്‍ക്കും ഒരു പരിസ്ഥിതി സൗഹൃദ സന്ദേശമാണെന്ന് ശ്രീഗൗരി പറയുന്നു.

മുമ്പ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പാതയോരത്തെ മരങ്ങളും മറ്റും വെട്ടിമാറ്റുമ്പോള്‍ താന്‍ നട്ട മരങ്ങളും മുറിച്ചുമാറ്റുമോ എന്ന് ശ്രീഗൗരിക്ക് ആശങ്കയുണ്ടായിരുന്നു. അന്ന് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ചെറാക്കോട്ട് കുഞ്ഞിക്കണ്ണനെ നേരില്‍ കണ്ട് 'തന്റെ മരം മുറിക്കരുതേ മാമാ' എന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ആ കുഞ്ഞിന്റെ അഭ്യര്‍ത്ഥന കേള്‍ക്കാതിരിക്കാന്‍ അദ്ദേഹത്തിനായില്ല. അങ്ങനെയാണ് വേപ്പ് ഇപ്പോഴും വളരുന്നത്. മരുന്നിന്റെ ആവശ്യങ്ങള്‍ക്കായി പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വേപ്പില നുള്ളിപ്പോകുമ്പോഴും കിളികള്‍ ഈ മരച്ചില്ലയില്‍ കൂടു കെട്ടുമ്പോഴും സംസ്ഥാന കലോല്‍സവ വേദികളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ ഈ യുവ ഗായികയുടെ മനസ് നിറയും.

വൃക്ഷങ്ങളോടും ചെടികളോടും ഏറെ ഇഷ്ടമുള്ള ശ്രീഗൗരി വീട്ടുപറമ്പിലും കവുങ്ങ്, വാഴ, മന്ദാരം തുടങ്ങി നിരവധി ചെടികളും വൃക്ഷങ്ങളും നട്ടുവളര്‍ത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Ajanur, Trending, Top-Headlines, Student, Sreegauri's Neem tree @21
  < !- START disable copy paste -->