Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് 10 ലക്ഷത്തിന്റെ സാമ്പത്തിക ബാധ്യത; ഇത് നികത്താനായി ഒ.പി ടിക്കറ്റ് മുതല്‍ സി.ടി സ്‌കാന്‍ വരെയുള്ള സേവനങ്ങള്‍ക്ക് ഫീസ് ഇരട്ടിയാക്കി, രോഗികളില്‍ നിന്നും പ്രതിഷേധം ശക്തം

കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ സുഗമമായി പ്രവര്‍ത്തനത്തിന് വേണ്ടി നിയമിക്കപ്പെട്ടവര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കുന്നതിനും ആശുപത്രി ഉപകരണങ്ങളുടെKasaragod, Kerala, news, Top-Headlines, Office, Service rate increased in Kasaragod General Hospital
സുബൈര്‍ പള്ളിക്കാല്‍

കാസര്‍കോട്: (www.kasargodvartha.com 07.06.2018) കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടി നിയമിക്കപ്പെട്ടവര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കുന്നതിനും ആശുപത്രി ഉപകരണങ്ങളുടെ അറകുറ്റപ്പണിക്കും പണം കണ്ടെത്തുന്നതിനും ചികിത്സാ സേവനങ്ങള്‍ക്കുള്ള ഫീസ് ഇരട്ടിയാക്കി. ഇതിനകം തന്നെ ആശുപത്രി മാനേജിംഗ് കമ്മിറ്റിക്ക് 10 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ചികിത്സാ സേവനങ്ങളുടെ നിരക്ക് കുത്തനെ കൂട്ടിയത്.

ഒ.പി ടിക്കറ്റ് മുതല്‍ സി.ടി സ്‌കാന്‍ വരെയുള്ള സേവനങ്ങള്‍ക്ക് ഫീസ് ഇരട്ടിയാക്കി. ഇത് രോഗികളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. രണ്ട് രൂപയുണ്ടായിരുന്ന ഒ.പി ടിക്കറ്റിന് അഞ്ചു രൂപയായും അഞ്ചു രൂപയുണ്ടായിരുന്ന ഐ പി ടിക്കറ്റിന് 10 രൂപയായും വര്‍ദ്ധിപ്പിച്ചു. കൊളസ്‌ട്രോള്‍ പരിശോധിക്കുന്നതിന് 120 രൂപയുണ്ടായിരുന്നതിന് 150 രൂപയാക്കി. വിസിറ്റേഴ്‌സ് ടിക്കറ്റിന് രണ്ട് രൂപയുണ്ടായിരുന്നതിന് അഞ്ചു രൂപയായും ഇ.സി.ജി 30 രൂപയുണ്ടായിരുന്നതിന് 40 രൂപയായും സൗജന്യമായി നല്‍കിയിരുന്ന ഫിസിയോ തെറാപ്പിക്ക് ഒരു മാസം 30 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എക്‌സറേ എടുക്കുന്നതിനുള്ള വിലയും ഇരട്ടിയാക്കിയിട്ടുണ്ട്. സി.ടി സ്‌കാന്‍ ചെയ്യുന്നതിനും കുത്തനെ ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് ഏഴ് ഇനങ്ങള്‍ക്ക് മാത്രമേ ചെറിയ നിരക്ക് വര്‍ദ്ധന വരുത്തിയിട്ടുള്ളൂവെന്ന് ആശുപത്രിയുടെ മാനേജിംഗ് കമ്മിറ്റിയുടെ കണ്‍വീനര്‍ കൂടിയായ സൂപ്രണ്ട് ഡോ. രാജാറാം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം ചെയര്‍പേഴ്‌സണായും ആശുപത്രി സൂപ്രണ്ട് കണ്‍വീനറുമായുള്ള മാനേജിംഗ് കമ്മിറ്റി കഴിഞ്ഞ മാസം 15ന് യോഗം ചേര്‍ന്നാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയിലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കാത്തതും നിരക്ക് കൂട്ടാന്‍ നിര്‍ബന്ധിതരായതായാണ് കമ്മിറ്റി വ്യക്തമാക്കുന്നത്.

ആശുപത്രിയിലെ ആര്‍ എസ് ബി വൈ വിഭാഗത്തില്‍ 13 പേരയെും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി 14 പേരെയും നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നതിനും മറ്റുമായാണ് വലിയ ബാധ്യതയുണ്ടായതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതു കണ്ടെത്തുക എന്നതുകൂടി കണക്കിലെടുത്താണ് ഹോസ്പിറ്റല്‍ മാനേജിംഗ് കമ്മിറ്റി ഫീസ് നിരക്ക് കുത്തനെ കൂട്ടിയത്.


Keywords: Kasaragod, Kerala, news, Top-Headlines, Office, Service rate increased in Kasaragod General Hospital
  < !- START disable copy paste -->