Join Whatsapp Group. Join now!
Aster MIMS 10/10/2023

ശക്തമായ നടപടിയില്‍ അരിശംപൂണ്ട മണല്‍ മാഫിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ പരാതിയുമായി രംഗത്ത്

മണല്‍ ലോബിക്കെതിരെ ശക്തമായ നടപടി എടുക്കുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ മണല്‍ മാഫിയയുടെ വ്യാജ പരാതി. കഴിഞ്ഞ ഞായറാഴ്ച കുശാല്‍നഗറില്‍ നിന്നും പത്ത് ലോഡ് Kasaragod, Kerala, news, Kanhangad, sand mafia, Hosdurg, Sand mafia's fake complaint against Revenue officers
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.06.2018) മണല്‍ ലോബിക്കെതിരെ ശക്തമായ നടപടി എടുക്കുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ മണല്‍ മാഫിയയുടെ വ്യാജ പരാതി. കഴിഞ്ഞ ഞായറാഴ്ച കുശാല്‍നഗറില്‍ നിന്നും പത്ത് ലോഡ് പുഴമണല്‍ ഹൊസ്ദുര്‍ഗ് വില്ലേജ് അസി. വിജയന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു. അളന്ന് തിട്ടപ്പെടുത്തി പൂഴിയെടുത്ത പറമ്പില്‍ തന്നെ ഇവ സൂക്ഷിച്ച് പിറ്റേ ദിവസം പൂഴിയയത്രയും വില്ലേജ് ഓഫീസ് പറമ്പിലേക്ക് മാറ്റുകയും ചെയ്തു.

ഇതിനിടയില്‍ പിടികൂടിയ മണല്‍ പകുതിയെങ്കിലും വിട്ടുനല്‍കണമെന്ന് മണല്‍ മാഫിയകള്‍ വില്ലേജ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇവ വിട്ടു നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചിലരെ മറയാക്കി വ്യാജ പരാതിയുമായി രംഗത്ത് വന്നത്. നാട്ടുകാരുടെ പരാതിയില്‍ അപ്പോള്‍ തന്നെ സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥര്‍ പൂഴി മണല്‍ കണ്ടുകെട്ടിയത്. എന്നാല്‍ നിയമാനുസൃതം നടപടി എടുക്കുകയും മണല്‍വേട്ട പിടികൂടുകയും ചെയ്ത ഉദ്യോഗസ്ഥരെ സമൂഹമധ്യത്തില്‍ മോശക്കാരായി ചിത്രീകരിക്കാനാണ് ചിലര്‍ വ്യാജ പരാതിയുമായി രംഗത്തു വന്നത്.

Kasaragod, Kerala, news, Kanhangad, sand mafia, Hosdurg, Sand mafia's fake complaint against Revenue officers.

മദ്യപിക്കാത്ത ഉദ്യോഗസ്ഥന്‍ മണല്‍മാഫിയക്കൊപ്പം അപഥസഞ്ചാരം നടത്തുകയും മദ്യപിക്കുകയും ചെയ്തു എന്ന വിധത്തിലായിരുന്നു മണല്‍മാഫിയകള്‍ കുപ്രചരണം അഴിച്ചുവിട്ടത്. മന്ത്രിക്കും, കളക്ടര്‍ക്കും നല്‍കിയതായ വ്യാജ പരാതികളും ഇവര്‍ ഉണ്ടാക്കിയിരുന്നു. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയായിരുന്നു മണല്‍മാഫിയകളുടെ ശ്രമം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, sand mafia, Hosdurg, Sand mafia's fake complaint against Revenue officers.
  < !- START disable copy paste -->
< !- START disable copy paste -->