Join Whatsapp Group. Join now!
Aster MIMS 10/10/2023

നോമ്പുതുറക്ക് പോയ സമയം വീട്ടില്‍ കവര്‍ച്ച; യുവാവ് നിരീക്ഷണത്തില്‍, പോലീസ് അന്വേഷണം ഊര്‍ജിതം

വീട്ടുകാര്‍ ബന്ധുവീട്ടില്‍ നോമ്പുതുറക്ക് പോയ സമയം വീട്ടില്‍ കവര്‍ച്ച നടന്ന Trikaripur, Kasaragod, Kerala, News, Robbery-case, Investigation, Police, Robbery case; Police investigation tighten.
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08.06.2018) വീട്ടുകാര്‍ ബന്ധുവീട്ടില്‍ നോമ്പുതുറക്ക് പോയ സമയം വീട്ടില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവ് പോലീസ് നിരീക്ഷണത്തിലാണ്. കാരോളം വള്‍വക്കാട് ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസിക്കുന്ന സപ്ന ലത്വീഫിന്റെ വീട്ടില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കവര്‍ച്ച നടന്നത്.

Trikaripur, Kasaragod, Kerala, News, Robbery-case, Investigation, Police, Robbery case; Police investigation tighten.

ലത്വീഫും കുടുംബവും ഉദിനൂര്‍ പെരിയോത്തുള്ള ബന്ധുവീട്ടില്‍ നോമ്പുതുറക്കായി വീടുപൂട്ടി പോയതായിരുന്നു. തിരിച്ചെത്തി നോക്കിയപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്. വീടിന്റെ ഗ്രില്‍സിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന് അടുക്കള വാതില്‍ തകര്‍ത്താണ് കവര്‍ച്ച നടന്നത്.

വൈകിട്ട് അഞ്ചു മണിക്കും രാത്രി 8.30 നും ഇടയിലുള്ള സമയത്ത് കവര്‍ച്ച നടന്നതിനാല്‍ വീടിനെയും പ്രദേശത്തെയും കുറിച്ച് നന്നായി അറിയാവുന്ന ആളായിരിക്കാം കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

Related News:
വീട്ടുകാര്‍ ബന്ധുവീട്ടില്‍ നോമ്പുതുറക്ക് പോയ സമയം വീട്ടില്‍ കവര്‍ച്ച; 25 പവന്‍ സ്വര്‍ണവും അര ലക്ഷം രൂപയും കവര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trikaripur, Kasaragod, Kerala, News, Robbery-case, Investigation, Police, Robbery case; Police investigation tighten.
< !- START disable copy paste -->