Join Whatsapp Group. Join now!
Aster MIMS 10/10/2023

അടയ്ക്ക ഗോഡൗണില്‍ മോഷണം നടത്താനെത്തിയ സംഘം കാവല്‍ക്കാരന്‍ ഉണര്‍ന്നതോടെ സിസിടിവിയുമായി സ്ഥലംവിട്ടു

അടയ്ക്ക ഗോഡൗണില്‍ മോഷണം നടത്താനെത്തിയ സംഘം കാവല്‍ക്കാരന്‍ ഉണര്‍ന്നതോടെ സിസിടിവിയുമായി സ്ഥലംവിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ കാംപ്കോയുടെ പഞ്ചിക്കല്ല്Kasaragod, Kerala, news, Mulleria, Robbery-Attempt, Crime, Police, Investigation, Adoor, Robbery attempt in Areca nut godown
മുള്ളേരിയ: (www.kasargodvartha.com 05.06.2018) അടയ്ക്ക ഗോഡൗണില്‍ മോഷണം നടത്താനെത്തിയ സംഘം കാവല്‍ക്കാരന്‍ ഉണര്‍ന്നതോടെ സിസിടിവിയുമായി സ്ഥലംവിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ കാംപ്കോയുടെ പഞ്ചിക്കല്ല് ഗോഡൗണിലാണ് മോഷണശ്രമമുണ്ടായത്. പുലര്‍ച്ചെ 2.30 മണിയോടെയാണ് സംഭവം. ബഹളം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്ന് ടോര്‍ച്ചടിച്ചതോടെ സംഘം ഓടിരക്ഷപ്പെടുകയായിരുന്നു.

രാവിലെ അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ഗോഡൗണിന്റെ മുന്‍വശത്തു സ്ഥാപിച്ചിരുന്ന ക്യാമറ മോഷണം പോയതായി അറിഞ്ഞത്. സംഭവത്തില്‍ ബ്രാഞ്ച് മാനേജര്‍ പ്രവീണിന്റെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Mulleria, Robbery-Attempt, Crime, Police, Investigation, Adoor, Robbery attempt in Areca nut godown
  < !- START disable copy paste -->