Join Whatsapp Group. Join now!
Aster MIMS 10/10/2023

പൊങ്ങല്ലൂര്‍ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷെറിനും മരണത്തിന് കീഴടങ്ങി; മരണസംഖ്യ 6 ആയി, കണ്ണീരണിഞ്ഞ് ഗ്രാമം

മമ്പാട് പൊങ്ങല്ലൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 11 കാരി ഷെറിനും മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. Kerala, news, Top-Headlines, Death, Accidental-Death, Vehicle, Pongallur accident; 6 died
നിലമ്പൂര്‍: (www.kasargodvartha.com 06.06.2018) മമ്പാട് പൊങ്ങല്ലൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 11 കാരി ഷെറിനും മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. തിങ്കളാഴ്ച ഉച്ചയോടെയാണ് കുടുംബത്തിലെ ആറു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നത്. പൊങ്ങല്ലൂര്‍ സ്വദേശി ആലുങ്ങല്‍ മുഹമ്മദ് അലി അക്ബര്‍ (43), സഹോദരി നസീറ (29), നസീറയുടെ മകള്‍ ദിയ (എട്ട്), മറ്റൊരു സഹോദരി ഫൗസിയയുടെ മകള്‍ ഷിഫ ആഇശ (19), സഹോദരന്‍ നാസറിന്റെ ഭാര്യ ഷിഫ (23) എന്നിവര്‍ നേരത്തെ മരണപ്പെട്ടിരുന്നു. അലി അക്ബറിന്റെ മറ്റൊരു സഹോദരി ഉമൈറയുടെ മകള്‍ മുഹ്‌സിന ഷെറിന്‍ ആണ് ഏറ്റവും ഒടുവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്.

അപകടത്തില്‍ പരിക്കേറ്റ അലി അക്ബറിന്റെ മാതാവ് ആഇശ (63), മക്കളായ നജുവ (8), ഷിഫ ആഇശയുടെ മകന്‍ റസല്‍ റെയ്ഹാന്‍ (മൂന്നുമാസം), മരിച്ച ഷിഫയുടെ മകള്‍ ശസ ഫാത്തിമ (പത്തുമാസം), സഹോദരി ഫൗസിയ (40), നസീറയുടെ മക്കളായ ഹയ (3), ഹിബ നസ്‌നി (13) എന്നിവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അലി അക്ബറിന്റെ ഭാര്യ നസ്രിന്‍ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കി എടവണ്ണയിലെ സ്വകാര്യാശുപത്രിയിലാണ്. കുഞ്ഞിനെ കാണാനായാണ് കുടുംബം എത്തിയത്. തിരിച്ചുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. അലിഅക്ബറും കുടുംബവും സഞ്ചരിച്ച വാന്‍ മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ നിന്നും വരികയായിരുന്ന ബസിലിടിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ ആറു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് പെങ്ങല്ലൂര്‍ ഗ്രാമം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Death, Accidental-Death, Vehicle, Pongallur accident; 6 died
  < !- START disable copy paste -->