Join Whatsapp Group. Join now!
Aster MIMS 10/10/2023

3 ദിവസമായി വൈദ്യുതിയില്ല; സഹികെട്ട വീട്ടമ്മമാര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെത്തി കുത്തിയിരുന്നു

മൂന്നു ദിവസമായി വൈദ്യുതിയില്ലാതിരുന്നതിനെ തുടര്‍ന്ന് സഹികെട്ട വീട്ടമ്മമാര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെത്തി Kerala, News, Cherkala, Electricity, Office, House-Wife, Protest, KSEB, No power for 3 days; House wives protested in Section office.
ചെര്‍ക്കള: (www.kasargodvartha.com 09.06.2018) മൂന്നു ദിവസമായി വൈദ്യുതിയില്ലാതിരുന്നതിനെ തുടര്‍ന്ന് സഹികെട്ട വീട്ടമ്മമാര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെത്തി കുത്തിയിരിപ്പ് സമരം നടത്തി. ചെര്‍ക്കള മാനസ ക്വാര്‍ട്ടേഴ്‌സിലെ വീട്ടമ്മമാരടക്കമുള്ളവരാണ് കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെത്തി കുത്തിയിരിപ്പ് സമരം നടത്തിയത്. മൂന്നു ദിവസമായിട്ടും വൈദ്യുതി വരാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി വീട്ടമ്മമാര്‍ രംഗത്തെത്തിയത്.


പരാതി ബോധിപ്പിക്കാനായി ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ അധികൃതര്‍ എടുക്കാറില്ലെന്ന് വീട്ടമ്മമാര്‍ ആരോപിച്ചു. വൈദ്യുതിയില്ലാതെ പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ ബുദ്ധിമ്മുട്ടിലായിരുന്നു വീട്ടമ്മമാര്‍. നോമ്പുകാലങ്ങളില്‍ അത്താഴസമയത്തും നോമ്പുതുറ സമയത്തുമുണ്ടാകുന്ന വൈദ്യുതിയുടെ ഒളിച്ചുകളി ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Cherkala, Electricity, Office, House-Wife, Protest, KSEB, No power for 3 days; House wives protested in Section office.