Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോടിന്റെ മരുമകന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി

കാസര്‍കോടിന്റെ മരുമകന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി. കര്‍ണാടക പുത്തൂരിലെ മുഹമ്മദ് നവാസാണ് കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. കഴിഞ്ഞ ദിവസംKasaragod, Kerala, news, High-Court, Top-Headlines, Karnataka, Mangalore, Kasaragod's Son in law is Judge of Karnataka High court
കാസര്‍കോട്: (www.kasargodvartha.com 04.06.2018) കാസര്‍കോടിന്റെ മരുമകന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി. കര്‍ണാടക പുത്തൂരിലെ മുഹമ്മദ് നവാസാണ് കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. കഴിഞ്ഞ ദിവസം കര്‍ണാടക രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നവാസ് ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.

ഗവര്‍ണര്‍ വിജു വാല സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. കാസര്‍കോട് മൊഗ്രാല്‍ പുത്തൂരിലെ ജഡ്ജ് എ.എം. ഫാറൂഖിന്റെ മകള്‍ ആഇശ സുരയ്യയുടെ ഭര്‍ത്താവാണ് നവാസ്. 1990 ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു. പ്രമുഖ അഭിഭാഷകനായ അഡ്വ. ടി.ജയറാം ചൗട്ടയുടെ ജൂനിയറായാണ് നവാസ് അഭിഭാഷക വൃത്തിയിലേര്‍പ്പെട്ടത്. ജയറാം ചൗട്ട പിന്നീട് ഹൈക്കോടതി ജഡ്ജിയായി നിയമിതനായിരുന്നു. പിന്നീടാണ് സ്വന്തമായി പ്രാക്ടീസ് തുടങ്ങിയത്.

പി. ഉസ്മാന്‍-റുഖിയാബി ദമ്പതികളുടെ മകനാണ്. പുത്തൂരിലെ സെന്റ് ഫ്രാന്‍സിസ് സാവിയേഴ്‌സ് പ്രൈമറി സ്‌കൂളില്‍ വിദ്യാഭ്യാസം ആരംഭിച്ച നവാസ് സെന്റ് ഫിലോമിന സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനം നടത്തുകയും പുത്തൂര്‍ സെന്റ് ഫിലോമിന കോളജില്‍ ആദ്യഘട്ട വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിനായി ബംഗളൂരുവിലെ എസ് ജെ ആര്‍ സി ലോ കോളജില്‍ എല്‍എല്‍ബിക്ക് ചേരുകയും തുടര്‍ന്ന് അഡ്വ. ടി.ജയറാം ചൗട്ടയുടെ ജൂനിയറായി സേവന പാതയിലെത്തുകയുമായിരുന്നു.

ബംഗളൂരുവിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ നുസ റുഖിയ മകളും ബംഗളൂരു സെന്റ് ജോസഫ് കോളജില്‍ ബിബിഎ വിദ്യാര്‍ത്ഥിയായ നുമൈര്‍ ഫാറൂഖ് മകനുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, High-Court, Top-Headlines, Karnataka, Mangalore, Kasaragod's Son in law is Judge of Karnataka High court
  < !- START disable copy paste -->