Join Whatsapp Group. Join now!
Aster MIMS 10/10/2023

കെവിന്‍ കൊലപാതകം; വ്യക്തിവൈരാഗ്യം മൂലം, രാഷ്ട്രീയ ബന്ധമില്ല, അന്വേഷണ സംഘം

പ്രണയ വിവാഹത്തിന്റെ പേരില്‍ നടന്ന കെവിന്‍ കൊലപാതക കേസില്‍ രാഷ്ട്രീയ ബന്ധമില്ലെന്നും രാഷ്ടീയNews, Kottayam, Kerala, Top-Headlines, Investigation, Police,
കോട്ടയം:(www.kasargodvartha.com 01/06/2018) പ്രണയ വിവാഹത്തിന്റെ പേരില്‍ നടന്ന കെവിന്‍ കൊലപാതക കേസില്‍ രാഷ്ട്രീയ ബന്ധമില്ലെന്നും രാഷ്ടീയ ഇടപെടലുണ്ടായെന്ന ആരോപണം ശരിയല്ലെന്നും അന്വേഷണ സംഘത്തലവന്‍ ഐ.ജി.വിജയ് സാക്കറെ വ്യക്തമാക്കി. കേസില്‍ നീനുവും കെവിനും തമ്മിലുള്ള പ്രണയത്തില്‍ എതിര്‍പ്പുണ്ടായിരുന്ന ബന്ധുക്കളാണ് കൊലപാതകത്തിന് പിന്നില്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൊട്ടേഷന്‍ സംഘങ്ങള്‍ക്കും ബന്ധമുണ്ടെന്ന തരത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് തെളിഞ്ഞിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെവിനൊപ്പം തട്ടികൊണ്ടു പോയ ബന്ധു അനീഷിന്റെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടുണ്ട്. അനീഷ് പറയുന്ന കാര്യങ്ങള്‍ സത്യമാണെന്നാണ് കരുതുന്നത്. എന്നാല്‍ അത് അനുസരിച്ച് മാത്രമായിരിക്കില്ല അന്വേഷണം സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്തുമെന്നും ഐ ജി വ്യക്തമാക്കി.

News, Kottayam, Kerala, Top-Headlines, Investigation, Police,Trending, Investigation team says about Kevin murder

കേസിലെ പ്രതിയായ രഹന ഇപ്പോഴും ഒളിവിലാണ്. കെവിനെ തട്ടിക്കൊണ്ട് പോയ ദിവസം ഇവര്‍ കോട്ടയത്ത് കെവിന്റെ വീടിന് സമീപമെത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ട് പോയ സംഘത്തിന് വീട് കാണിച്ച് കൊടുത്തത് രഹനയാണോയെന്നാണ് പോലീസ് സംശയിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കെവിന്റെ കൂടെയുണ്ടായിരുന്ന സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും പിടികൂടാന്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Top-Headlines, Investigation, Police,Trending, Investigation team says about Kevin murder