Join Whatsapp Group. Join now!
Aster MIMS 10/10/2023

നാശം വിതച്ച് കനത്ത മഴയും കാറ്റും; ഓടിത്തളര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍, ഉപ്പള സെക്ഷന്‍ കീഴില്‍ മാത്രം രണ്ടു ദിവസത്തിനിടെ തകര്‍ന്നത് 35 ഓളം പോസ്റ്റുകള്‍

നാശനഷ്ടം വിതച്ച് കനത്ത മഴയും കാറ്റും. തകര്‍ന്ന വൈദ്യുതി പോസ്റ്റുകളും Uppala, Kasaragod, Rain, Electric post, Collapse, Fire force, Heavy rain and Wind; 35 Electric post collapsed under Uppala Section.
ഉപ്പള: (www.kasargodvartha.com 09.06.2018) നാശനഷ്ടം വിതച്ച് കനത്ത മഴയും കാറ്റും. തകര്‍ന്ന വൈദ്യുതി പോസ്റ്റുകളും വൈദ്യുതി ലൈനുകളും നന്നാക്കാന്‍ ഓടിത്തളര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍. ഉപ്പള സെക്ഷന്‍ കീഴില്‍ മാത്രം രണ്ടു ദിവസത്തിനിടെ 35 ഓളം പോസ്റ്റുകളാണ് തകര്‍ന്നു വീണത്. മരം വീണും മറ്റുമാണ് പോസ്റ്റുകള്‍ തകരുന്നത്.

Uppala, Kasaragod, Rain, Electric post, Collapse, Fire force, Heavy rain and Wind; 35 Electric post collapsed under Uppala Section.

വെള്ളിയാഴ്ചയും രാത്രിയും ശനിയാഴ്ച രാവിലെയുമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുസോടിയില്‍ 10 പോസ്റ്റുകളും പച്ചമ്പളയിലും ഏഴ് പോസ്റ്റുകളുമാണ് തകര്‍ന്നുവീണത്. മരം വീണ് പോസ്റ്റുകള്‍ ഒടിഞ്ഞുവീണ നിലയിലാണ്. റോഡിനു നടുവിലേക്ക് വീണതിനാല്‍ മൂസോടിയിലും പച്ചമ്പളയിലും ഗതാഗതം തടസപ്പെട്ടു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരും പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.








ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടമാണ് ഉണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uppala, Kasaragod, Rain, Electric post, Collapse, Fire force, Heavy rain and Wind; 35 Electric post collapsed under Uppala Section.
< !- START disable copy paste -->