Join Whatsapp Group. Join now!
Aster MIMS 10/10/2023

ആള്‍താമസമില്ലാത്ത വീട്ടില്‍ ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം

ആള്‍താമസമില്ലാത്ത വീട്ടില്‍ ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം Kannur, Kerala, News, Deadbody, House, Death, Obituary, Top-Headlines, Dead body found in house.
കണ്ണൂര്‍: (www.kasargodvartha.com 01.06.2018) ആള്‍താമസമില്ലാത്ത വീട്ടില്‍ ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഒറ്റപ്ലാവിലെ ഉപ്പുമാക്കല്‍ വിജയനെ (57) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിജയന്റെ സഹോദരന്‍ ഗോപിയുടെ ഉടമസ്ഥതയിലുള്ളതാണ് പുരയിടവും വീടും. തകര്‍ന്നു വീഴാറായ വീട്ടിനുള്ളില്‍ ആള്‍താമസമില്ല.

റബ്ബര്‍ തോട്ടത്തിന് നടുവിലായാണ് വീടുള്ളത്. അതിനാല്‍ ഈ ഭാഗത്ത് ആരും പോകാറുണ്ടായിരുന്നില്ല. ദുര്‍ഗന്ധം വമിച്ച് അന്വേഷിച്ചുചെന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ് മരിച്ച വിജയന്‍. പരേതനായ അയ്യപ്പന്റെ മകനാണ്. മറ്റു സഹോദരങ്ങള്‍: രാജു, ശശി, കുട്ടപ്പന്‍, വാസു.

Kannur, Kerala, News, Deadbody, House, Death, Obituary, Top-Headlines, Dead body found in house.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Deadbody, House, Death, Obituary, Top-Headlines, Dead body found in house.