Join Whatsapp Group. Join now!
Aster MIMS 10/10/2023

കമാനത്തെ ചൊല്ലി ക്ഷേത്രങ്ങള്‍ തമ്മില്‍ തര്‍ക്കം; രണ്ടുപേരുടെയും പേര് വെക്കാമെന്ന ധാരണയായിട്ടും പ്രശ്‌നം തീര്‍ന്നില്ല, പൊളിച്ചുമാറ്റാന്‍ മുന്നിട്ടിറങ്ങി പോലീസ്, കമാനത്തിനു മുന്നില്‍ മനുഷ്യമതില്‍ തീര്‍ത്ത് വിശ്വാസികള്‍

ക്ഷേത്ര കമാനത്തെ തുടര്‍ന്ന് വിശ്വാസികള്‍ ചേരിതിരിഞ്ഞു. തോയമ്മല്‍ കവ്വായി മോലോത്തുംകുഴി ശ്രീകൃഷ്ണ ക്ഷേത്രത്തിനു വേണ്ടി ദേശീയപാതക്കരികില്‍ കവ്വായി വിഷ്ണുമൂര്‍ത്തിKasaragod, Kerala, news, Kanhangad, Police, Temple, Top-Headlines, Conflict between Temple office bearers over Arch
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.06.2018) ക്ഷേത്ര കമാനത്തെ തുടര്‍ന്ന് വിശ്വാസികള്‍ ചേരിതിരിഞ്ഞു. തോയമ്മല്‍ കവ്വായി മോലോത്തുംകുഴി ശ്രീകൃഷ്ണ ക്ഷേത്രത്തിനു വേണ്ടി ദേശീയപാതക്കരികില്‍ കവ്വായി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച കമാനം പൊളിച്ചുനീക്കാന്‍ പോലീസ് അന്ത്യശാസനം നല്‍കി.

എന്നാല്‍ കമാനം പൊളിച്ചുനീക്കില്ലെന്നും പോലീസ് നടപടി പക്ഷപാതപരമാണെന്നും ആരോപിച്ച് വിശ്വാസികള്‍ രംഗത്തിറങ്ങി. കമാനം പൊളിച്ചുനീക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും യുവാക്കളുമടങ്ങിയ സംഘം ഇന്ന് രാവിലെ കമാനത്തിന് മുന്നില്‍ മനുഷ്യമതില്‍ പണിതു.

കവ്വായി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന് മുന്‍വശം മോലോത്തുംകുഴി ശ്രീകൃഷ്ണ ക്ഷേത്രത്തിന് വേണ്ടി പണിത കമാനത്തിനെതിരെ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭാരവാഹികള്‍ രംഗത്തുവരികയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസും അധികൃതരും ഇടപെട്ട് ഒറ്റ കമാനത്തില്‍ തന്നെ രണ്ടു ക്ഷേത്രങ്ങളുടെയും പേരെഴുതിവെക്കാന്‍ ധാരണയാവുകയും ചെയ്തുവെന്ന് മോലോത്തുംകുഴി ശ്രീകൃഷ്ണ ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.
ഇതനുസരിച്ചാണ് തങ്ങള്‍ കമാനം പണിതതെന്നും ഈ കമാനത്തിന്റെ ഇരുവശങ്ങളിലും കവ്വായി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന്റെ ബോര്‍ഡ് സ്ഥാപിക്കാമെന്നും ഇവര്‍ നിര്‍ഗേശം മുന്നോട്ടുവെച്ചു. എന്നാല്‍ കവ്വായി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന്റെ പിറകില്‍ സ്ഥിതി ചെയ്യുന്ന മോലോത്തുംകുഴി ക്ഷേത്രത്തിന്റെ കമാനം വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന്റെ മുന്നില്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഒരുവിഭാഗം.

ഇവരുടെ പരാതിയില്‍ കമാനം പൊളിച്ചുമാറ്റാന്‍ ഹൊസ്ദുര്‍ഗ് പോലീസ് നിര്‍ദ്ദേശിക്കുകയും ചെയ്തു. പുതിയ കമാനത്തിന്റെ പിറകില്‍ കവ്വായിലേക്ക് പോകുന്ന റോഡരികില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന്റെ മറ്റൊരു കമാനവും നിലവിലുണ്ട്. തോയമ്മല്‍ ദേശീയപാതക്കരികില്‍ പുതുതായി സ്ഥാപിച്ച കമാനം പൊളിച്ചുമാറ്റാന്‍ പോലീസിന്റെ സഹായത്തോടെ നടത്തുന്ന നീക്കത്തിനെതിരെ പ്രദേശത്ത് രോഷം അണപൊട്ടിയിട്ടുണ്ട്. രണ്ട് ക്ഷേത്രങ്ങളുടെയും പേരുകള്‍ ഒറ്റ കമാനത്തില്‍ എഴുതിവെക്കാമെന്ന തീരുമാനം നടപ്പില്‍ വരുത്തുവാന്‍ മൂന്നു തവണ തങ്ങള്‍ കവ്വായി വിഷ്ണുമൂര്‍ത്തി ക്ഷേത്രം ഭാരവാഹികളെ സമീപിച്ചുവെന്നും എന്നാല്‍ മോലോത്തുംകുഴി ക്ഷേത്രത്തിന്റെ കമാനം വരുന്നത് അംഗീകരിക്കാന്‍ തയ്യാറാവില്ലെന്ന കടുത്ത നിലപാട് ചിലര്‍ സ്വീകരിച്ചതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

തോയമ്മല്‍ കവ്വായി ഭാഗങ്ങളിലെ ക്ഷേത്രവിശ്വാസികള്‍ ഭൂരിഭാഗവും കമാനത്തിനെതിരെയുള്ള നിലപാടില്‍ പ്രതിഷേധമുള്ളവരാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Police, Temple, Top-Headlines, Conflict between Temple office bearers over Arch
  < !- START disable copy paste -->