Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗള്‍ഫില്‍ നിന്നും കൊടുത്തയച്ച 30 പവന്‍ സ്വര്‍ണവും രണ്ടു ബാഗ് പര്‍ദയും അടിച്ചുമാറ്റിയ സംഭവത്തില്‍ മോഷണമുതല്‍ പങ്കുവെച്ചതായി മുഖ്യപ്രതിയുടെ മൊഴി; താമസസ്ഥലത്തു നിന്നും 6 പവന്‍ സ്വര്‍ണവും വജ്രമോതിരവും 24,000 രൂപയും മൊബൈല്‍ ഫോണും കണ്ടെടുത്തു

ഗള്‍ഫില്‍ നിന്നും കൊടുത്തയച്ച 30 പവന്‍ സ്വര്‍വും രണ്ടു ബാഗ് പര്‍ദയും അടിച്ചുമാറ്റിയ സംഭവത്തില്‍ മോഷണമുതല്‍ പങ്കുവെച്ചതായി മുഖ്യപ്രതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍Kasaragod, Kerala, news, Kumbala, arrest, Police, Cheating, Investigation, gold, Cheating case; 6 sovereign Gold found
കുമ്പള: (www.kasargodvartha.com 07.06.2018) ഗള്‍ഫില്‍ നിന്നും കൊടുത്തയച്ച 30 പവന്‍ സ്വര്‍വും രണ്ടു ബാഗ് പര്‍ദയും അടിച്ചുമാറ്റിയ സംഭവത്തില്‍ മോഷണമുതല്‍ പങ്കുവെച്ചതായി മുഖ്യപ്രതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ താമസസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ആറു പവന്‍ സ്വര്‍ണവും വജ്രമോതിരവും 24,000 രൂപയും 10,000 രൂപ വിലവരുന്ന ഒരു സാംസംഗ് മൊബൈല്‍ ഫോണും കണ്ടെടുത്തു. മുഖ്യപ്രതി ഉള്ളാള്‍ സ്വദേശിയും പെര്‍വാഡ് കടപ്പുറത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഹമീദിന്റെ (34) വീട്ടില്‍ നിന്നാണ് പോലീസ് സ്വര്‍ണവും മോതിരവും പണവും കണ്ടെടുത്തത്.

കുമ്പള സി ഐ പ്രേംസദന്‍, എസ് ഐ അശോകന്‍, അഡീ. എസ് ഐ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. അറസ്റ്റിലായ ഹമീദിനെ വ്യാഴാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇനി ഈ കേസില്‍ മൂന്നു പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മോഷ്ടിച്ച സ്വര്‍ണം പരസ്പരം വീതം വെക്കുകയായിരുന്നുവെന്നാണ് ഹമീദ് പോലീസിന് മൊഴി നല്‍കിയത്. മറ്റുള്ളവരെ കണ്ടെത്തിയാല്‍ മാത്രമേ ബാക്കി സ്വര്‍ണവും രണ്ടു പെട്ടി പര്‍ദയും കണ്ടെടുക്കാന്‍ കഴിയുകയുള്ളൂ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, arrest, Police, Cheating, Investigation, gold, Cheating case; 6 sovereign Gold found
  < !- START disable copy paste -->