Join Whatsapp Group. Join now!
Aster MIMS 10/10/2023

അപകടത്തില്‍ സുഹൃത്തുക്കളായ യുവാക്കള്‍ മരിച്ച ദു:ഖത്തില്‍ ബസ് ഡ്രൈവറെ കൈയ്യേറ്റം ചെയ്യുകയും ബസിന്റെ ഗ്ലാസ് അടിച്ചുതകര്‍ക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍

മാതോത്ത് അമ്പലത്തിന് സമീപം സംസ്ഥാനപാതയില്‍ രണ്ട് സുഹൃത്തുക്കളുടെ മരണത്തിനിടയാക്കിയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത യുവാവിനെKasaragod, Kerala, news, Kanhangad, Bus-driver, Attack, Assault, Bus-accident, Youth, arrest, Accident; Bus driver assaulted, youth arrested
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.06.2018) മാതോത്ത് അമ്പലത്തിന് സമീപം സംസ്ഥാനപാതയില്‍ രണ്ട് സുഹൃത്തുക്കളുടെ മരണത്തിനിടയാക്കിയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ മരണപ്പെട്ടവരുടെ സുഹൃത്ത് കൂടിയായ രാവണേശ്വരത്തെ ശരത്തി(26)നെയാണ് പൊതുമുതല്‍ നശിപ്പിച്ചതിനും കെഎസ്ആര്‍ടിസി ഡ്രൈവറെ കൈയ്യേറ്റം ചെയ്തതിനും പോലീസ് അറസ്റ്റ് ചെയ്തത്.

ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് (ഒന്ന്) മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ശരത്തിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ബസ് ഡ്രൈവര്‍ കോട്ടയം ആനക്കല്ല് വണ്ടമ്പാറയിലെ സാജി തോമസിന്റെ പരാതിയിലാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. അപകടത്തില്‍ മരിച്ചവര്‍ സഞ്ചരിച്ച കെ എല്‍ 60 എല്‍ - 7327 നമ്പര്‍ ബൈക്കില്‍ സാജി തോമസ് ഓടിച്ച കെഎല്‍ 15- എ 1308 നമ്പര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ചാണ് അപകടമുണ്ടായത്. ഇതില്‍ രോഷാകുലനായാണ് ശരത്ത് ബസിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Bus-driver, Attack, Assault, Bus-accident, Youth, arrest, Accident; Bus driver assaulted, youth arrested
  < !- START disable copy paste -->