Join Whatsapp Group. Join now!
Aster MIMS 10/10/2023

കാല്‍നടയാത്രക്കാരനെ അജ്ഞാത വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയി; പരിക്കേറ്റ 60 കാരന്‍ ആശുപത്രിയില്‍

കാല്‍നടയാത്രക്കാരനെ അജ്ഞാത വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയി. അപകടത്തില്‍ പരിക്കേറ്റ 60 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഭാനഗറില്‍ വാടക വീട്ടില്‍ Kasaragod, Kerala, news, hospital, parappa, Injured, Accident, Vehicle, 60 year old injured after unknown vehicle hit
പരപ്പ: (www.kasargodvartha.com 05.06.2018) കാല്‍നടയാത്രക്കാരനെ അജ്ഞാത വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയി. അപകടത്തില്‍ പരിക്കേറ്റ 60 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഭാനഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന കല്ലന്‍ചിറയിലെ അബ്ദുല്‍ ഖാദറിനാണ് (60) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം.

കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ പിറകെ നിന്നുമെത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ അബ്ദുല്‍ ഖാദറിന്റെ തലയില്‍ ഏഴ് തുന്നലുകളുണ്ട്. ഇടിച്ച വാഹനത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, hospital, parappa, Injured, Accident, Vehicle, 60 year old injured after unknown vehicle hit
  < !- START disable copy paste -->