Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവില്‍ പള്ളിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ സഹപാഠിയുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചു; കേരള രജിസ്‌ട്രേഷനിലുള്ള കാര്‍ പോലീസ് കസ്റ്റഡിയില്‍, അക്രമി സംഘം കാസര്‍കോട് സ്വദേശികളെന്ന് സംശയം

മംഗളൂരുവില്‍ പള്ളിയില്‍പോയ സമയം വിദ്യാര്‍ത്ഥിയെ സഹപാഠിയുടെ സുഹൃത്തുക്കള്‍ Mangalore, National, Top-Headlines, News, Assault, Student, Hospital, Police, Car, Custody, 16 year old student attacked by gang, hospitalized.
മംഗളൂരു: (www.kasargodvartha.com 09.06.2018) മംഗളൂരുവില്‍ പള്ളിയില്‍പോയ സമയം വിദ്യാര്‍ത്ഥിയെ സഹപാഠിയുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരു മറാത്തിമൂലെയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. സഖ് ലൈന്‍ (16)ആണ് മര്‍ദനത്തിനിരയായത്.

നാട്ടക്കലിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സഖ് ലൈന്‍. സഖ് ലൈന്‍ അറഫ് എന്ന സഹപാഠിയുമായി സ്‌കൂളില്‍ വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഇത് കൈയ്യാങ്കളിയുടെ വക്കിലെത്തിയതോടെ സ്‌കൂള്‍ അധ്യാപകര്‍ ഇടപെട്ട് പ്രശ്‌നം തീര്‍പ്പാക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പള്ളിയില്‍ പോയ വിദ്യാര്‍ത്ഥിക്കുനേരെ ആക്രമണമുണ്ടായത്. നിലവിളി കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമി സംഘം ഓടിരക്ഷപ്പെട്ടിരുന്നു.

Mangalore, National, Top-Headlines, News, Assault, Student, Hospital, Police, Car, Custody, 16 year old student attacked by gang, hospitalized.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘമെത്തിയ കെഎല്‍ 14 ടി 3502 നമ്പര്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ മൂന്നംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, National, Top-Headlines, News, Assault, Student, Hospital, Police, Car, Custody, 16 year old student attacked by gang, hospitalized.
< !- START disable copy paste -->