Join Whatsapp Group. Join now!
Aster MIMS 10/10/2023

തീയേറ്ററില്‍ സ്ത്രീകളുടെ ടോയ്‌ലെറ്റില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു; പോക്‌സോ ചുമത്തി

തീയേറ്ററില്‍ സ്ത്രീകളുടെ ടോയ്‌ലെറ്റില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കരുവളത്തെ ഷമീറിനെ (28)Kasaragod, Kerala, news, Top-Headlines, Crime, Theater, Police, arrest, Youth tried to capture girl's footage in women's toilet; Arrested
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.05.2018) തീയേറ്ററില്‍ സ്ത്രീകളുടെ ടോയ്‌ലെറ്റില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കരുവളത്തെ ഷമീറിനെ (28) യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ കേസും ചുമത്തി. കഴിഞ്ഞ ദിവസം രാത്രി അലാമിപ്പള്ളിയിലെ തീയേറ്ററിലാണ് കേസിനാസ്പദമായ സംഭവം.

മാതാപിതാക്കള്‍ക്കൊപ്പം തീയേറ്ററിലെത്തിയ പെണ്‍കുട്ടി ടെയ്‌ലെറ്റില്‍ പോയ സമയം യുവാവ് മൊബൈല്‍ ക്യാമറയില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ പ്രതി തീയേറ്ററില്‍ നിന്നും ഇറങ്ങിയോടുകയും കാറില്‍ കടന്നുകളയുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികയെ പിടികൂടിയത്.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാലാണ് പോക്‌സോ കേസും യുവാവിനെതിരെ ചുമത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, Theater, Police, arrest, Youth tried to capture girl's footage in women's toilet; Arrested
  < !- START disable copy paste -->