Join Whatsapp Group. Join now!
Aster MIMS 10/10/2023

കഞ്ചാവ് സംഘത്തിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന യുവാവ് കഞ്ചാവുമായി പിടിയില്‍

കഞ്ചാവ് സംഘത്തിലെ മുഖ്യ കണ്ണിയെന്ന സംശയിക്കുന്ന യുവാവ് കഞ്ചാവുമായി പിടിയിലായി.News, Trikaripur, Kasaragod, Kannur, Top-Headlines, Police,
തൃക്കരിപ്പൂര്‍: (www.kasargodvartha.com 21/05/2018) കഞ്ചാവ് സംഘത്തിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന യുവാവ് കഞ്ചാവുമായി പിടിയിലായി. തൃക്കരിപ്പൂര്‍ എളമ്പച്ചി തെക്കുംമ്പാട്ടെ സുജിത്ത് (44) അണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും എട്ട് ഗ്രാം കഞ്ചാവ് പിടികൂടി.



ചന്തേര എസ് ഐ വിപിന്‍ ചന്ദ്രനും സംഘവുമാണ് ഇയാളെ തിങ്കളാഴ്ച്ച രാത്രി തെക്കുംമ്പാട്ട് വെച്ച് പിടികൂടിയത്. പേരാവൂരില്‍ വെച്ച് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കാലിക്കടവ് സ്വദേശിയേയും തൃക്കരിപൂര്‍ സ്വദേശിയേയും എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇവരുമായി ബന്ധമുള്ളയാളാണ് സുജിത്തെന്നാണ് പോലീസിന് സംശയം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Trikaripur, Kasaragod, Kannur, Top-Headlines, Police, Youth held with Ganja


< !- START disable copy paste -->