Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിനെ കാലുകള്‍ അറ്റ നിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ സംശയം, പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി

യുയാവിനെ കാലുകള്‍ അറ്റ നിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായിKasaragod, Kerala, news, Kanhangad, Death, Railway-track, Youth found dead near Railway Track
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.05.2018) യുയാവിനെ കാലുകള്‍ അറ്റ നിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊളവയല്‍ പ്രതിഭാ ക്ലബ്ബിന് സമീപം താമസിക്കുന്ന ബിജേഷിനെ (22) യാണ് ഞായറാഴ്ച പുലര്‍ച്ചെ മന്‍സൂര്‍ ആശുപത്രിക്ക് പിറക് വശത്തെ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോട്ടച്ചേരി പട്ടറെ കന്നിരാശി വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവം കാണാന്‍ പോയതായിരുന്നു ബിജേഷ്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് പോയത്. എന്നാല്‍ ബിജേഷ് രാവിലെ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് ട്രാക്കിനരികില്‍ മരിച്ച നിലയില്‍ കണ്ടത്. തേപ്പ് ജോലിക്കാരനാണ് ബിജേഷ്. രണ്ടു കാലുകളും അറ്റ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

താനൂര്‍ സ്വദേശി മണി- ജാനു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: വിജീഷ്, അഖിത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Death, Railway-track,  Youth found dead near Railway Track
< !- START disable copy paste -->