Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓട്ടോറിക്ഷയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതരം

ഓട്ടോറിക്ഷയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പടന്ന കാവുന്തലയിലെ അഹ് മദ്- കുഞ്ഞാമിന Kasaragod, Kerala, news, Padanna, Accidental-Death, Youth, Top-Headlines, Youth died in Bullet accident
പടന്ന: (www.kasargodvartha.com 09.05.2018) ഓട്ടോറിക്ഷയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പടന്ന കാവുന്തലയിലെ അഹ് മദ്- കുഞ്ഞാമിന ദമ്പതികളുടെ മകന്‍ പി.പി സഫ് വാന്‍ (20) ആണ് മരിച്ചത്. സഫ് വാന്റെ സുഹൃത്തിന് താജുദ്ദീന്‍ (18) ആണ് ഗുരുതരമായി പരിക്കേറ്റത്. താജുദ്ദീനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ പടന്ന മാച്ചിക്കാട് വെച്ചാണ് അപകടമുണ്ടായത്. സഫ് വാനും താജുദ്ദീനും സഞ്ചരിച്ച ബുള്ളറ്റും എതിരെ നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഫ് വാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് താജുദ്ദീന്‍. ഡിഗ്രി കഴിഞ്ഞ് നില്‍ക്കുകയായിരുന്നു സഫ് വാന്‍. സഹോദരങ്ങള്‍: അബ്ദുല്ല, ശുഐബ്, സുബൈര്‍, ഫാത്വിമ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Padanna, Accidental-Death, Youth, Top-Headlines,  Youth died in Bullet accident< !- START disable copy paste -->