Join Whatsapp Group. Join now!
Aster MIMS 10/10/2023

വരാന്തയില്‍ കിടന്നുറങ്ങിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

ഇടിമിന്നലേറ്റ് യുവാവ് മരണപ്പെട്ടു. കാഞ്ഞങ്ങാട് കടപ്പുറത്തെ പരേതനായ വത്സലന്‍- മുല്ല ദമ്പതികളുടെ മകന്‍ രാജീവ(31)നാണ് Kasaragod, Kerala, News, Kanhangad, Lightning, Death, Youth, Thunder, Varantha, Youth died after lightning strike.
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.05.2018) ഇടിമിന്നലേറ്റ് യുവാവ് മരണപ്പെട്ടു. കാഞ്ഞങ്ങാട് കടപ്പുറത്തെ പരേതനായ വത്സലന്‍- മുല്ല ദമ്പതികളുടെ മകന്‍ രാജീവ(31)നാണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് തൊട്ടടുത്ത ബന്ധുവീട്ടില്‍ രാജേഷിനും പ്രമോദിനോടുമൊപ്പം വീട്ടു വരാന്തയില്‍ കിടന്നുറങ്ങിയതായിരുന്നു.

മത്സ്യ തൊഴിലാളികളായ രാജേഷും പ്രമോദും അതിരാവിലെ തന്നെ എഴുന്നേറ്റ് മത്സ്യ ബന്ധനത്തിന് പോയിരുന്നു. ഏറെ വൈകിയിട്ടും രാജീവന്‍ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചപ്പോള്‍ രാജീവന്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 Kasaragod, Kerala, News, Kanhangad, Lightning, Death, Youth, Thunder, Varantha, Youth died after lightning strike.

വീട്ടുകാരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഏക സഹോദരന്‍ ഷാജി. വ്യാഴാഴ്ച രാത്രി മുഴുവന്‍ അതിശക്തമായ ഇടിമിന്നല്‍ പ്രകടമായിരുന്നു. രാജീവന്റെ മരണം മിന്നലേറ്റാണെന്ന് റവന്യൂ അധികൃതര്‍ വ്യക്തമാക്കി. പെയിന്റിംഗ് തൊഴിലാളിയാണ് രാജീവന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Lightning, Death, Youth, Thunder, Varantha, Youth died after lightning strike.