Join Whatsapp Group. Join now!
Aster MIMS 10/10/2023

കക്കൂസ് മാലിന്യം തോട്ടില്‍ ഒഴുക്കിവിട്ട രണ്ട് ആശുപത്രികള്‍ക്കെതിരെ നഗരസഭ 1 ലക്ഷം രൂപ വീതം പിഴ ചുമത്തി; 3 മാസത്തിനുള്ളില്‍ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് മുന്നറിയിപ്പ്

കക്കൂസ് മാലിന്യം തോട്ടില്‍ ഒഴുക്കിവിട്ട് പൊതുജന ആരോഗ്യത്തിന് ഭീഷണിയുണ്ടാക്കിയ സംഭവത്തില്‍ കാസര്‍കോട്ടെ രണ്ട് ആശുപത്രികള്‍ക്കെതിരെ നഗരസഭ ഒരു ലക്ഷം Kasaragod, Kerala, news, waste, Fine, Kasaragod-Municipality, Top-Headlines, Waste; 1 Lakh fine for 2 hospital in Kasaragod
കാസര്‍കോട്: (www.kasargodvartha.com 29.05.2018) കക്കൂസ് മാലിന്യം തോട്ടില്‍ ഒഴുക്കിവിട്ട് പൊതുജന ആരോഗ്യത്തിന് ഭീഷണിയുണ്ടാക്കിയ സംഭവത്തില്‍ കാസര്‍കോട്ടെ രണ്ട് ആശുപത്രികള്‍ക്കെതിരെ നഗരസഭ ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തി. മൂന്നു മാസത്തിനുള്ളില്‍ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചില്ലെങ്കില്‍ ആശുപത്രികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും നഗരസഭ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.

കാസര്‍കോട്ടെ കിംസ് ആശുപത്രിക്കും അരമന ഫാത്വിമ ആശുപത്രിക്കുമെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചിരിക്കുന്നത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ വികസന സമിതി യോഗത്തിന്റെ തീരുമാനപ്രകാരമാണ് നഗരസഭ സെക്രട്ടറി നടപടി സ്വീകരിച്ചിരിക്കുന്നത്. 2014 ലെ ഉറവിട മാലിന്യ സംസ്‌കരണ നിയമമനുസരിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 2017 സെപ്തംബര്‍ 15 മുതല്‍ നിയമം കര്‍ശനമാക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ ആശുപത്രികള്‍ക്കും ലോഡ്ജുകള്‍, ബേക്കറികള്‍, കോഴിക്കടകള്‍, അറവു ശാലകള്‍ തുടങ്ങിയവയ്ക്കും നഗരസഭ മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കക്കൂസ് മാലിന്യങ്ങള്‍ സംസ്‌കരിച്ച് ശുദ്ധജലം മറ്റ് ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. മാസങ്ങള്‍ക്കു മുമ്പ് കാസര്‍കോട് നഗരത്തിലെ സിറ്റി ടവര്‍ ഹോട്ടല്‍ ഇതിന്റെ പേരില്‍ നഗരസഭ അടച്ചുപൂട്ടിയിരുന്നു. മൂന്നു മാസത്തിനുള്ളില്‍ പ്ലാന്റ് സ്ഥാപിക്കാത്തതിനാലാണ് നടപടി സ്വീകരിച്ചത്. കാസര്‍കോട്ടെ കിംസ് ആശുപത്രിയും അരമന ഫാത്വിമ ആശുപത്രിയും കല്‍മാടി തോടിലേക്കാണ് മാലിന്യം ഒഴുക്കിവിട്ടത്. ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയായി മാറിയതോടെ ഇക്കഴിഞ്ഞ മാര്‍ച്ച് 22ന് പരിശോധന നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ മാലിന്യം ഒഴുക്കിവിട്ടതായി കണ്ടതിനാലാണ് ഇപ്പോള്‍ ഒരു ലക്ഷം രൂപ വീതം പിഴയടക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

കാസര്‍കോട്ടെ മിക്ക ആശുപത്രികളും മറ്റ് സ്ഥാപനങ്ങളും കക്കൂസ് മാലിന്യം സെപ്റ്റിക് ടാങ്കിലേക്കാണ് തള്ളുന്നത്. ഉറവിട മാലിന്യ നിയമപ്രകാരം ഇത്തരം സ്ഥാപനങ്ങളും മലിന ജല സംസ്‌കരണ പ്ലാന്റ് ആരംഭിക്കണമെന്നാണ് നഗരസഭ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കാസര്‍കോട് നഗരസഭ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Kasaragod, Kerala, news, waste, Fine, Kasaragod-Municipality, Top-Headlines, Waste; 1 Lakh fine for 2 hospital in Kasaragod
  < !- STAR T disable copy paste -->