Join Whatsapp Group. Join now!
Aster MIMS 10/10/2023

സിബിഎസ്ഇ പരീക്ഷയില്‍ മികച്ച വിജയം നേടി ഡോക്ടറുടെ ഇരട്ട കുട്ടികള്‍

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടി ഡോക്ടറുടെ ഇരട്ട കുട്ടികള്‍. കാസര്‍കോട് യുണൈറ്റഡ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധനും മൊഗ്രാല്‍പുത്തൂര്‍Kasaragod, Kerala, Doctor, Student, winner, Education, Twin sisters got Excellent mark in CBSE 10th Examination
കാസര്‍കോട്: (www.kasargodvartha.com 31.05.2018) സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടി ഡോക്ടറുടെ ഇരട്ട കുട്ടികള്‍. കാസര്‍കോട് യുണൈറ്റഡ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധനും മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുമായ ഡോ. മാഹിന്‍ പി. അബ്ദുല്ല- കൊളങ്കര ജുനൈദ ദമ്പതികളുടെ മക്കളായ സിയാ മാഹിന്‍ സിബാ മാഹിന്‍ എന്നിവരാണ് മികച്ച വിജയം കരസ്ഥമാക്കിയത്.

സിയാ മാഹിന് അഖിലേന്ത്യാ തലത്തില്‍ ഒന്നാംറാങ്ക് നഷ്ടമായത് വെറും ഏഴ് മാര്‍ക്കിന്റെ വ്യത്യാസത്തിലാണ്. 500 ല്‍ 492 മാര്‍ക്ക് (98.4 ശതമാനം) സിയ നേടി. ഇരട്ട സഹോദരി സിബാ മാഹിന്‍ 97 ശതമാനം മാര്‍ക്ക് നേടി. സിയാ മാഹിന് കണക്കില്‍ നൂറ് മാര്‍ക്കും സിബാ മാഹിന് ഹിന്ദിയില്‍ നൂറ് മാര്‍ക്കുമുണ്ട്. കാസര്‍കോട് ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Doctor, Student, winner, Education, Twin sisters got Excellent mark in CBSE 10th Examination
  < !- START disable copy paste -->