Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് എസ് പി കെ.ജി സൈമണിന് സ്ഥലം മാറ്റം; പകരം ഡോ. ശ്രീനിവാസ് വീണ്ടും കാസര്‍കോട്ടേക്ക്

സംസ്ഥാന പോലീസിന്റെ തലപ്പത്ത് ആഭ്യന്തര വകുപ്പ് നടത്തിയ അഴിച്ചുപണിയുടെ ഭാഗമായി കാസര്‍കോട് എസ് പി കെ.ജി സൈമണിന് സ്ഥലം മാറ്റം. പകരം നേരത്തെ കാസര്‍കോട്Kasaragod, Kerala, news, Police, Transfer for K.G Simon; Dr. Sreenivasan new Kasaragod Police chief
കാസര്‍കോട്: (www.kasargodvartha.com 08.05.2018) സംസ്ഥാന പോലീസിന്റെ തലപ്പത്ത് ആഭ്യന്തര വകുപ്പ് നടത്തിയ അഴിച്ചുപണിയുടെ ഭാഗമായി കാസര്‍കോട് എസ് പി കെ.ജി സൈമണിന് സ്ഥലം മാറ്റം. പകരം നേരത്തെ കാസര്‍കോട് എസ് പിയായിരുന്ന ഡോ. ശ്രീനിവാസ് വീണ്ടും ചുമതലയേല്‍ക്കും. കെ.ജി സൈമണിനെ പത്തനംതിട്ട അഡൂര്‍ കെ.എ.പി കമാന്റന്റയി നിമയിച്ചു.

അതേസമയം യതീഷ് ചന്ദ്രയെ തൃശൂരിലും അരുള്‍ ബി. കൃഷ്ണയെ കൊല്ലത്തും കമ്മീഷണര്‍മാരായി നിയമിച്ചു. പാലക്കാട് എസ്.പിയായി ദേബേഷ് കുമാറ ബെഹ്റയെ നിയമിച്ചു. രാഹുല്‍ ആര്‍ നായരാണ് പുതിയ എറണാകുളം റൂറല്‍ എസ്.പി. പ്രതീഷ് കുമാര്‍ (മലപ്പുറം), ആര്‍ നിശാന്തിനി (ഹെഡ് ക്വാര്‍ട്ടേഴ്സ്), എം.കെ പുഷ്‌കരന്‍ (തൃശൂര്‍ റൂറല്‍), എന്നിങ്ങനെയാണ് മറ്റ് മാറ്റങ്ങള്‍.

ആര്‍ ആദിത്യയാണ് പുതിയ തിരുവനന്തപുരം ഡി.സി.പി. കൊച്ചി ഡി.സി.പിയായി ഹിന്ദ്രേനാഥിനേയും വയനാട് ഡി.സി.പിയായി കറുപ്പസ്വാമിയേയും നിയമിച്ചു. ബി. ജയദേവാണ് കോഴിക്കോട് റൂറല്‍ എസ്.പി. ഉമാ ബെഹ്റയെ പാലക്കാട് കെ.എ.പി കമാന്‍ഡന്റ് ആയി നിയമിച്ചു. അശോക് യാദവിനെ ഇന്റലിജന്‍സ് ഐ.ജിയായി നിയമിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Transfer for K.G Simon; Dr. Sreenivasan new Kasaragod Police chief < !- START disable copy paste -->