Join Whatsapp Group. Join now!
Aster MIMS 10/10/2023

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നാട്ടുകാരുടെ സൈ്വര്യജീവിതം തടസപ്പെടുത്തുന്നു; പൊതുജനങ്ങള്‍ക്കായി അമ്പലക്കമ്മിറ്റി സ്ഥാപിച്ച ജലസംഭരണിയുടെ ടാപ്പ് ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചു

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നാട്ടുകാരുടെ സൈ്വര്യജീവിതം തടസപ്പെടുത്തുന്നതായി പരാതി. തുരുത്തി അമ്പലത്തിനു സമീപത്ത് പൊതുജനങ്ങള്‍ക്കായി അമ്പലക്കമ്മിറ്റി സ്ഥാപിച്ച Kasaragod, Kerala, News, Cheruvathur, Temple, Committee, Installed, Water tap, Ant-socials, Destroyed, Temple committee installed Water tap destroyed by Anti-socials.
ചെറുവത്തൂര്‍: (www.kasargodvartha.com 27.05.2018) സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നാട്ടുകാരുടെ സൈ്വര്യജീവിതം തടസപ്പെടുത്തുന്നതായി പരാതി. തുരുത്തി അമ്പലത്തിനു സമീപത്ത് പൊതുജനങ്ങള്‍ക്കായി അമ്പലക്കമ്മിറ്റി സ്ഥാപിച്ച ജലസംഭരണിയുടെ ടാപ്പ് ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചു. അമ്പലത്തോട് ചേര്‍ന്നു നില്‍ക്കുന്ന കിണറില്‍ നിന്നും വെള്ളമെടുത്ത് 750 ലിറ്ററിന്റെ വലിയ ജലസംഭരണി സ്ഥാപിച്ച് അതിലേക്ക് വെള്ളമെത്തിച്ച് എല്ലാ വിഭാഗം ആള്‍ക്കാര്‍ക്കും എടുക്കാനുള്ള സംവിധാനമൊരുക്കിയിരുന്നു. ഇതിന്റെ ടാപ്പാണ് നശിപ്പിക്കപ്പെട്ടത്.


രാത്രികാലങ്ങളില്‍ പ്രദേശത്ത് പരസ്യമദ്യപാനവും മദ്യവില്‍പനയും നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അധികൃതര്‍ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് നാട്ടുകാര്‍ പറയന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Cheruvathur, Temple, Committee, Installed, Water tap, Ant-socials, Destroyed, Temple committee installed Water tap destroyed by Anti-socials.