Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിന്‍ യാത്രക്കിടയില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയുടെ മോഷണം പോയ മൊബൈല്‍ ഫോണ്‍ പോലീസിന്റെ സമയോജിതമായ ഇടപെടലില്‍ കണ്ടെത്തി

ട്രെയിന്‍ യാത്രക്കിടയില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയുടെ മോഷണം പോയ മൊബൈല്‍ ഫോണ്‍ പോലീസിന്റെ സമയോജിതമായ ഇടപെടലില്‍ കണ്ടെത്തി. മംഗളൂരുവിലെKasaragod, Kerala, news, Robbery, Student, complaint, Police, Top-Headlines, Student's robbed mobile phone recovered by Police
കാസര്‍കോട്: (www.kasargodvartha.com 08.05.2018) ട്രെയിന്‍ യാത്രക്കിടയില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയുടെ മോഷണം പോയ മൊബൈല്‍ ഫോണ്‍ പോലീസിന്റെ സമയോജിതമായ ഇടപെടലില്‍ കണ്ടെത്തി. മംഗളൂരുവിലെ സ്വകാര്യ കോളജില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായ പയ്യന്നൂര്‍ സ്വദേശിനിയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ബാഗാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം- മംഗളൂരു ട്രെയിനില്‍ നിന്നും മോഷണം പോയത്.

വിദ്യാര്‍ത്ഥിനി മംഗളൂരുവിലെത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്. ഉടന്‍ തന്നെ മംഗളൂരു റെയില്‍വേ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയോട് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് കാസര്‍കോട് പോലീസിന് കൈമാറുകയുമായിരുന്നു.

ബാഗില്‍ പുസ്തകങ്ങളും 2,000 രൂപയും വസ്ത്രങ്ങളുമാണ് ഉണ്ടായിരുന്നത്. മൊബൈല്‍ നമ്പര്‍ വിദ്യാര്‍ത്ഥിനി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇതുകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കുഞ്ഞബ്ദുല്ലയ്ക്കാണ് മൊബൈല്‍ ഫോണ്‍ കിട്ടിയത്. മുരുകന്‍ എന്നയാളില്‍ നിന്നാണ് ഫോണ്‍ ലഭിച്ചതെന്നും മോഷ്ടിച്ചയാള്‍ ഇയാള്‍ക്ക് വില്‍പന നടത്തുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Robbery, Student, complaint, Police, Top-Headlines,  Student's robbed mobile phone recovered by Police
< !- START disable copy paste -->