Join Whatsapp Group. Join now!
Aster MIMS 10/10/2023

ഏതുതരം മൂര്‍ഖന്മാരെയും പിടിച്ചുകെട്ടും ഈ ഉബൈദ്; ഇവിടെയും ഉണ്ട് ആരാരും അറിയാത്തൊരു പാമ്പ് പിടുത്തക്കാരന്‍

ഏതുതരം കരി മൂര്‍ഖന്മാരെയും പിടിച്ചുകെട്ടുന്ന പാമ്പ് പിടിത്തത്തിലെ വിദഗ്ദ്ധന്‍ Uppala, Ubaid, Kasaragod, Kerala, News, Snake, Story of Snake catcher Ubaid.
ഉപ്പള: (www.kasargodvartha.com 09.05.2018) ഏതുതരം കരി മൂര്‍ഖന്മാരെയും പിടിച്ചുകെട്ടുന്ന പാമ്പ് പിടിത്തത്തിലെ വിദഗ്ദ്ധന്‍ പൈവളിഗെ ചേവാര്‍ ലിങ്ക നടുക്കയിലെ ഉബൈദിനെ കൂടുതല്‍ ആര്‍ക്കും അറിയില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലം പാമ്പുപിടുത്തത്തില്‍ സജീവമാണ് ഉബൈദ് എന്ന പാവം മദ്രസാധ്യാപകന്‍. വീടുകളില്‍ നിന്നോ മറ്റോ പാമ്പിനെ കണ്ടതായി ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ രാത്രി എന്നോ പകലെന്നോ വ്യതാസമില്ലാതെ സ്ഥലത്ത് എത്തി പിടിച്ചു കാട്ടില്‍ കൊണ്ടുപോയി വിട്ടയക്കും.

ആയിരത്തിലേറെ ചെറുതും വലുതുമായ പാമ്പുകളേയാണ് ഇതിനകം ഉബൈദ് പിടിച്ചു കൊണ്ടുപോയി കാട്ടില്‍ ഉപേക്ഷിച്ചത്. അതില്‍ ഇരുന്നൂറ് മൂര്‍ഖന്‍ പാമ്പുകളാണ്. എത്ര വലിയ മൂര്‍ഖനാണെങ്കിലും ഉബൈദിന് അത് വഴങ്ങും. ഒന്നും ആഗ്രഹിക്കാതെയാണ് ഉബൈദ് ഇതുവരെ പാമ്പുപിടിത്തവുമായി മുന്നോട്ട് പോയത്. മദ്രസയില്‍ ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വേതനം കൊണ്ടു മാത്രമാണ് ഉബൈദും കുടുംബവും കോളനിയിലെ മൂന്നു സെന്റിലെ പൊളിഞ്ഞു വീഴാറായ വീട്ടില്‍ കഴിയുന്നത്.

Uppala, Ubaid, Kasaragod, Kerala, News, Snake, Story of Snake catcher Ubaid.

രാത്രി ഏറെ വൈകി വിളി വന്നാലും ബൈക്കില്‍ ഒറ്റയ്ക്കു പോയി പാമ്പിനെ പിടിക്കുകയും പിന്നീട് അതിനെ കുറിച്ച് ആളുകള്‍ക്ക് അവബോധം നല്‍കുകയും ചെയ്യും. കുമ്പള, ഉപ്പള, കാസര്‍കോട്, ബദിയടുക്ക, വോര്‍ക്കാടി, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായും ഫോണുകള്‍ വരാറുള്ളത്. പാമ്പിനെ പേടിച്ചു കഴിയുന്നവരെ കടിയേല്‍ക്കാതെ രക്ഷപ്പെടുത്തുക എന്നതാണ് ഉബൈദിന്റെ ലക്ഷ്യം. ചൂടുകാലത്താണ് പാമ്പുകള്‍ കൂടുതല്‍ ഉപദ്രവകാരികളാകുന്നതെന്നും ജാഗ്രത വേണമെന്നും പറയുന്നു. നിരവധി കുട്ടികള്‍ പാമ്പുകടിയേറ്റ് മരിക്കുന്നു എന്നത് ഏറെ സങ്കടമുണ്ടാക്കിയെന്ന് ഉബൈദ് പറഞ്ഞു.

നല്ലൊരു ചിത്രകാരന്‍ കൂടിയാണ് ഇദ്ദേഹം. വീടുംപരിസരവും വിവിധ തരം ചിത്രങ്ങള്‍ കൊണ്ട് ഡിസൈന്‍ ചെയ്ത് വച്ചിരിക്കുകയാണ്. ചിത്രങ്ങള്‍ കാണാന്‍ നിരവധി കുട്ടികള്‍ ഉബൈദിന്റെ വീട്ടില്‍ വരാറുണ്ട്. ചിത്രങ്ങള്‍ വരയ്ക്കാനും ബോര്‍ഡ് എഴുതാനും വിവിധ സ്ഥാപനങ്ങളുടെയും മറ്റും ഭാരവാഹികള്‍ ഇദ്ദേഹത്തെ തേടി വരാറുണ്ട്. ഭാര്യയും മൂന്ന് മക്കളും അടങ്ങിയ കുടുംബമാണ് ഉബൈദിന്റേത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uppala, Ubaid, Kasaragod, Kerala, News, Snake, Story of Snake catcher Ubaid.
< !- START disable copy paste -->