Join Whatsapp Group. Join now!
Aster MIMS 10/10/2023

റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബുള്ളറ്റ് ഉള്ളാളില്‍ നിന്നും മോഷ്ടിച്ചു കടത്തിക്കൊണ്ടുവന്നതാണെന്ന് കണ്ടെത്തി

അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് രാജ് റസിഡന്‍സിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബുളറ്റ് ഉള്ളാളില്‍ നിന്നും മോഷ്ടിച്ചു കടത്തിക്കൊണ്ടുവന്നതാണെന്ന് Kanhangad, Kasaragod, Kerala, News, Theft, Police, Custody, Bullet.
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.05.2018) അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് രാജ് റസിഡന്‍സിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബുളറ്റ് ഉള്ളാളില്‍ നിന്നും മോഷ്ടിച്ചു കടത്തിക്കൊണ്ടുവന്നതാണെന്ന് കണ്ടെത്തി. ഉള്ളാലില്‍ നിന്നും മോഷണം പോയ കെഎല്‍ 11 എ സെഡ് 6356 നമ്പര്‍ ബുള്ളറ്റാണ് അലാമിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഉള്ളാള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ബുള്ളറ്റ് കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ ബുള്ളറ്റ് പുതിയകോട്ടയില്‍വെച്ച് ഒരു കാറിലിടിച്ച ശേഷം നിര്‍ത്താതെ ഓടിച്ചുപോയിരുന്നതായി പറയുന്നു. ഇതിനു പിന്നാലെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബുള്ളറ്റ് കസ്റ്റഡിയിലെടുത്തത്.

 Kanhangad, Kasaragod, Kerala, News, Theft, Police, Custody, Bullet, Bullet found abandoned as stolen.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉള്ളാളില്‍ നിന്നും മോഷണം പോയതാണെന്ന് വ്യക്തമായത്. വിവരം ഉള്ളാള്‍ പോലീസിന് കൈമാറിയ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Theft, Police, Custody, Bullet, Stolen bullet found.
< !- START disable copy paste -->