കാഞ്ഞങ്ങാട്: (www.kasargodvartha.com 10.05.2018) പ്രസവത്തെ തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട യുവതി മരണപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അമ്പലത്തറ മീങ്ങോത്തെ ഗള്‍ഫുകാരനായ വിനോദിന്റെ ഭാര്യയും കരിന്തളം കൊല്ലംപാറയിലെ പുളിയക്കാടന്‍ എം തമ്പാന്‍- ലീലാമണി ദമ്പതികളുടെ മകളുമായ ശ്രുതി (26) മരണപ്പെട്ട സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ശ്രുതി മരണപ്പെടാന്‍ കാരണമെന്ന് അമ്മാവന്‍ പവിത്രന്റെ പരാതിയിലാണ് കേസെടുത്തത്.
ബുധനാഴ്ച പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രുതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രസവത്തെ തുടര്‍ന്ന് ശ്രുതിക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടുവെങ്കിലും ആശുപത്രിയില്‍ മതിയായ ചികിത്സ സംവിധാനം ഇല്ലാത്തതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.
Related News:
പ്രസവത്തെ തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ട് യുവതി മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Death, Police, complaint, case, Investigation, Sruthi's death; Police case against Private hospital < !- START disable copy paste -->