Join Whatsapp Group. Join now!
Aster MIMS 10/10/2023

കടം വാങ്ങിയ തുക തിരികെ ആവശ്യപ്പെട്ട് കടയില്‍ കയറി അക്രമം; രണ്ടുപേര്‍ക്ക് പരിക്ക്

: കടം വാങ്ങിയ തുക തിരികെ തരണമെന്നാവശ്യപ്പെട്ട് കടയിലെത്തിയ സംഘം സെയില്‍സ്മാനെ അക്രമിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. 20ഓളം പേര്‍ക്കെതിരെ പോലീസ് കേKerala, Kanhangad, news, Injured, Assault, Attack, Youth, case, Police, Salesman Assaulted in shop
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.05.2018) കടം വാങ്ങിയ തുക തിരികെ തരണമെന്നാവശ്യപ്പെട്ട് കടയിലെത്തിയ സംഘം സെയില്‍സ്മാനെ അക്രമിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. 20ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കാഞ്ഞങ്ങാട് നയാബസാറിലെ വാട്‌സ്ആപ്പ് മൊബൈല്‍ ഷോപ്പിലാണ് അക്രമമുണ്ടായത്.

കടയിലെത്തിയ സംഘം കടയിലുണ്ടായിരുന്ന ജീവനക്കാരന്‍ പഴയകടപ്പുറത്തെ അബൂബക്കറിനോട് യൂസുഫ് എവിടെയുണ്ടെന്ന് അന്വേഷിക്കുകയും അറിയില്ലെന്ന് പറഞ്ഞപ്പോള്‍ സംഘം വാക്കേറ്റമുണ്ടാക്കുകയും തന്നെ അക്രമിക്കുകയുമായിരുന്നുവെന്ന് അബൂബക്കര്‍ പറഞ്ഞു. മടക്കര സ്വദേശിയായ സി എം നിസാര്‍, രാഹുല്‍ തുടങ്ങി കണ്ടാലറിയാവുന്ന പതിനഞ്ചു പേരാണ് തന്നെ അക്രമിച്ചതെന്ന് അബൂബക്കര്‍ പറയുന്നു.

എന്നാല്‍ മൊബൈല്‍ ഷോപ്പിനടുത്തുള്ള  ലംസിപ്ലാസ ഹോട്ടലിനടുത്തുവെച്ച് സെമീര്‍, സിറാജ്, നസീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തന്നെ ഒരു സംഘം തന്നെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് നസീറും പരാതിപ്പെട്ടു. പരിക്കേറ്റ ഇരുവരെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേ സമയം യൂസഫ് എട്ടുമാസം മുമ്പ് തന്നോട് എട്ടുലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും ഇത് ചോദിക്കാന്‍ ചെന്നപ്പോഴാണ് തന്നെ അക്രമിച്ചതെന്നും നസീര്‍ പറയുന്നു.

Keywords: Kerala, Kanhangad, news, Injured, Assault, Attack, Youth, case, Police, Salesman Assaulted in shop