ഹൊസങ്കടി: (www.kasargodvartha.com 09.05.2018) ഹൊസങ്കടി ടൗണില്‍ മൂന്ന് കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച. 35,000 രൂപയും സാധനങ്ങളും കടകളില്‍ നിന്നും മോഷണം പോയി. ഹൊസങ്കടി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റ്, ക്ലാസിക് മീറ്റ്, ബെഡ് സെന്റര്‍ എന്നീ കടകളിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബുധനാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്.
ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 25,000 രൂപയും 25,000 രൂപയിലധികം വിലവരുന്ന സാധനങ്ങളും നഷ്ടപ്പെട്ടു. സമീപത്തെ ക്ലാസിക് മീറ്റില്‍ നിന്നും 10,000 രൂപയും സാധനങ്ങളും ബെഡ് സെന്ററില്‍ നിന്നും ബെഡ് ഷീറ്റുകളടക്കം 10,000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയി. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. പ്രതികള്‍ കടയിലെ സിസിടിവിയില്‍ കുടുങ്ങിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hosangadi, Manjeshwaram, Robbery, Police, Investigation, Robbery in 3 shops at Hosangadi< !- START disable copy paste -->