Join Whatsapp Group. Join now!
Aster MIMS 10/10/2023

ബാങ്കിലെത്തി മാനേജരുടെ മൊബൈലുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍

ബാങ്കിലെത്തി മാനേജരുടെ മൊബൈലുമായി കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ബേക്കല്‍ ഹദ്ദാദ് നഗറിലെ അബ്ദുര്‍ റഹീമിനെ (45) യാണ് കാസര്‍കോട് എKasaragod, Kerala, news, Bank, Robbery, Police, Investigation, arrest, Crime, Robbery case accused arrested
കാസര്‍കോട്: (www.kasargodvartha.com 19.05.2018) ബാങ്കിലെത്തി മാനേജരുടെ മൊബൈലുമായി കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ബേക്കല്‍ ഹദ്ദാദ് നഗറിലെ അബ്ദുര്‍ റഹീമിനെ (45) യാണ് കാസര്‍കോട് എ എസ് ഐ മാരായ ഗംഗാധരന്‍, നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

17ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹകരണ ബാങ്ക് ചൗക്കി ശാഖ മാനേജര്‍ കുഡ്ലു ശിവനഗറിലെ കെ നിഷയുടെ ചേംബറില്‍ കയറിയ റഹീം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇവരുടെ ശ്രദ്ധ തിരിച്ച് മൊബൈല്‍ ഫോണുമായി സ്ഥലം വിടുകയായിരുന്നു. ബാങ്കിലെ സി സി ടി വി ക്യാമറയില്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണ്‍ നഗരത്തിലെ ഒരു കടയില്‍ വില്‍പന നടത്തിയതായി കണ്ടെത്തി. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bank, Robbery, Police, Investigation, arrest, Crime,  Robbery case accused arrested < !- START disable copy paste -->