Join Whatsapp Group. Join now!
Aster MIMS 10/10/2023

അറസ്റ്റിലായ റംസാന്‍ നിരവധി ബൈക്ക് മോഷണക്കേസുകളില്‍ പ്രതി; മോഷണം തുടങ്ങിയത് 14-ാം വയസില്‍, യുവാവിനെതിരെ സുള്ള്യയിലും കേസ്

കാസര്‍കോട്: (www.kasargodvartha.com 26.05.2018) ബൈക്ക് മോഷണക്കേസില്‍ കുമ്പള പോലീസ് അറസ്റ്റു ചെയ്ത Kasaragod, Kerala, News, Bike-Robbery, Arrest, Police, Theft, Ramzan starts robbery in 14 year old.
കാസര്‍കോട്: (www.kasargodvartha.com 26.05.2018) ബൈക്ക് മോഷണക്കേസില്‍ കുമ്പള പോലീസ് അറസ്റ്റു ചെയ്ത ചട്ടഞ്ചാല്‍ ബെണ്ടിച്ചാല്‍ നമ്പടിപ്പള്ളയിലെ റംസാന്‍ (22) നിരവധി ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സുള്ള്യയിലും പ്രതിക്കെതിരെ മോഷണക്കേസ് നിലവിലുണ്ട്. 14-ാം വയസിലാണ് യുവാവ് മോഷണം ആരംഭിച്ചത്.

തുടര്‍ന്ന് ബൈക്ക് മോഷണം പതിവാക്കുകയും പത്തോളം കേസുകളില്‍ പ്രതിയാവുകയും ചെയ്തു. കാസര്‍കോട്, വിദ്യാനഗര്‍, ബേക്കല്‍, ഹൊസ്ദുര്‍ഗ്, കുമ്പള, സുള്ള്യ എന്നിവിടങ്ങളിലാണ് മോഷണക്കേസ് നിലവിലുള്ളത്. വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ സന്തോഷിന്റെ കെഎല്‍ 60 സി 9052 നമ്പര്‍ ബജാജ് ഡിസ്കവര്‍ ബൈക്ക് മോഷ്ടിച്ച കേസിലാണ് റംസാനെ കുമ്പള എസ് ഐ അശോകന്‍, അഡീ. എസ് ഐ ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിരവധി സ്‌റ്റേഷനുകളിലായി നിരവധി ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയാണ് റംസാനെന്ന് വ്യക്തമായത്.

Kasaragod, Kerala, News, Bike-Robbery, Arrest, Police, Theft, Ramzan starts robbery in 14 year old.

Related News:
റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്ത് പോലീസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bike-Robbery, Arrest, Police, Theft, Ramzan starts robbery in 14 year old.
< !- START disable copy paste -->