Join Whatsapp Group. Join now!
Aster MIMS 10/10/2023

ചീമേനി തുറന്ന ജയിലിനകത്ത് കാറിലെത്തി മദ്യപിക്കുകയായിരുന്ന നാലംഗ സംഘം രാത്രിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന അസി. പ്രിസണ്‍ ഓഫീസറെ പഞ്ചുകൊണ്ട് മുഖത്ത് കുത്തി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

300 ഏക്കറോളം പരന്ന് കിടക്കുന്ന ചീമേനി തുറന്ന ജയിലിനകത്ത് കാറിലെത്തി മദ്യപിക്കുകയായിരുന്ന നാലംഗ സംഘം രാത്രിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന അസി. പ്രിസണ്‍Kasaragod, Kerala, news, cheemeni, case, Investigation, Police, Assault, Attack, Crime, Prison officer assaulted by 4
ചീമേനി: (www.kasargodvartha.com 14.05.2018) 300 ഏക്കറോളം പരന്ന് കിടക്കുന്ന ചീമേനി തുറന്ന ജയിലിനകത്ത് കാറിലെത്തി മദ്യപിക്കുകയായിരുന്ന നാലംഗ സംഘം രാത്രിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന അസി. പ്രിസണ്‍ ഓഫീസറെ പഞ്ചുകൊണ്ട് മുഖത്ത് കുത്തിപ്പരിക്കേല്‍പിച്ചു. ചെറുവത്തൂര്‍ കാരി സ്വദേശിയും ചീമേനി തുറന്ന ജയിലിലെ അസി. പ്രിസണ്‍ ഓഫീസറുമായ കെ.വി സജിത്തിനെ (36)യാണ് പരിക്കേല്‍പിച്ചത്. സജിത്തിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ്ധ പരിശോധനയ്ക്കു ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. തുറന്ന ജയിലിലെ ജീപ്പില്‍ അസി. പ്രിസണ്‍ ഓഫീസറായ സജിത്തും ഗാര്‍ഡായ കെ.പി ബിജുവും ഡ്രൈവറായ അച്ചുവും പട്രോളിംഗ് നടത്തുമ്പോഴാണ് അത്തൂട്ടി ഭാഗത്ത് കെ.എല്‍ 60 എല്‍ 3164 നമ്പര്‍ മാരുതി ആള്‍ട്ടോ കാറില്‍ വന്ന് മദ്യപിക്കുകയായിരുന്ന സംഘത്തെ കാണുകയും ഇതിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ജയിലുദ്യോഗസ്ഥര്‍ക്കു നേരെ കൈയ്യേറ്റ ശ്രമം നടത്തുകയായിരുന്നു. ഈ രംഗം വീഡിയോയില്‍ ചിത്രീകരിക്കുമ്പോഴാണ് സജിത്തിനെ പഞ്ചുകൊണ്ട് മുഖത്ത് കുത്തി ഗുരുതരമായി പരിക്കേല്‍പിച്ചത്. ബഹളം കേട്ട് നാട്ടുകാരെത്തി ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സംഘം വന്ന കാറില്‍ തന്നെ കടന്നു കളയുകയായിരുന്നു. പ്രതികള്‍ നാട്ടിലെ സ്ഥിരം ശല്യക്കാരാണെന്നാണ് സൂചന. സംഭവത്തില്‍ ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാമൂഹ്യവിരുദ്ധര്‍ ഈ പ്രദേശത്ത് സൈ്വര്യവിഹാരം നടത്തുകയാണെന്നാണ് ആക്ഷേപം. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ സൂചന നല്‍കി.

Keywords: Kasaragod, Kerala, news, cheemeni, case, Investigation, Police, Assault, Attack, Crime, Prison officer assaulted by 4< !- START disable copy paste -->