Join Whatsapp Group. Join now!
Aster MIMS 10/10/2023

പെണ്‍കുട്ടികള്‍ പോലീസ് സ്റ്റാള്‍ സന്ദര്‍ശിക്കു... ധൈര്യം നിങ്ങളുടെ കൂടെ പോരും

പെണ്‍കുട്ടികളെ നിങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിന്ന് സാമൂഹ്യവിരുദ്ധരുടെ ശKerala, Kanhangad, news, kasaragod, Police, Please visit police stall in Kasargod Peruma
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/05/2018) പെണ്‍കുട്ടികളെ നിങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിന്ന് സാമൂഹ്യവിരുദ്ധരുടെ ശല്ല്യമുണ്ടോ...? അങ്ങനെ ഉണ്ടെങ്കില്‍ അതിനെ ഫലപ്രദമായി നേരിടാന്‍ കഴിയുന്നുണ്ടോ...? കഴിഞ്ഞില്ലെങ്കില്‍ കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടക്കുന്ന കാസര്‍കോട് പെരുമ പ്രദര്‍ശന മേളയിലെ കേരള പോലീസിന്റെ സ്റ്റാളിലെത്തിയാല്‍ മതി. എന്തും നേരിടാന്‍ കേരള പോലീസ് നിങ്ങളെ മനസുകൊണ്ടും ശരീരംകൊണ്ടും ശക്തമാക്കും.


ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഉത്പന്ന പ്രദര്‍ശന വിപണ കലാ സാംസ്‌കാരിക മേളയില്‍ പോലീസ് സ്റ്റാളില്‍  പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നല്‍കുന്നുണ്ട്. ബേഡകം, ചിറ്റാരിക്കാല്‍, വിദ്യാനഗര്‍, നീലേശ്വരം എന്നീ പോലീസ് സ്റ്റേഷനുകളിലെ നാല് വനിത സിവില്‍ പോലീസ് ഓഫീസര്‍മാരാണ് പരിശീലനം നല്‍കുന്നതിനായി ഇവിടെയുള്ളത്.

പൊതുഇടങ്ങളില്‍ നിന്നും ബസുകളില്‍ നിന്നും സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളെ ധൈര്യത്തോടെ പ്രതിരോധിക്കാന്‍ കഴിയുന്ന പത്ത് ടെക്‌നിക്കുകളാണ് ഇവിടെ  പരിശീലിപ്പിക്കുന്നത്. ശാരീരിക  പരിശീലനത്തെ കൂടാതെ കൗമാര പ്രായക്കാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്, സ്ത്രീ സുരക്ഷാ സംബന്ധിച്ച അവബോധം തുടങ്ങിയവും ക്ലാസിന്റെ ഭാഗമാണ്.

സ്ത്രീകള്‍ക്ക് ഏത് നിമിഷവും സുരക്ഷ ഒരുക്കുന്ന കേരള പോലീസിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 100 (കേരളാ പോലീസ്), 1090 (ക്രൈം സ്റ്റോപ്പര്‍), 1515 (പിങ്ക് പെട്രോള്‍), 1091 (വുമണ്‍ സെല്‍), 181 (മിത്ര ) എന്നിവയെക്കുറിച്ചുള്ള ആവശ്യകതയും ഇവര്‍ സന്ദര്‍ശകര്‍ക്ക് പറഞ്ഞു കൊടുക്കുന്നു. ദൈനംദിന ജീവിതത്തില്‍ നേരിടേണ്ടിവരുന്ന അതിക്രമങ്ങളെയും ശല്യപ്പെടുത്തലുകളെയും ചെറുക്കുന്നതിനുള്ള കായികവും മാനസികവുമായ ലളിതമായ പ്രതിരോധ തന്ത്രങ്ങള്‍ അഭ്യസിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Keywords: Kerala, Kanhangad, news, kasaragod, Police, Please visit police stall in Kasargod Peruma