Join Whatsapp Group. Join now!
Aster MIMS 10/10/2023

തെരുവിലെ മക്കള്‍ക്കു വേണ്ടി വസ്ത്രങ്ങള്‍ ശേഖരിച്ച് പഞ്ചായത്ത് വനിതാ മെമ്പര്‍

സ്വന്തം വീട്ടില്‍ നിന്നും മറ്റു ബന്ധു മിത്രാദികളുടെ വീടുകളില്‍ നിന്നും ശേഖരിച്ച വസ്ത്രവുമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സി സുബൈദ 'തെരുവിലെ മക്കള്‍' ചാരിറ്റിയുടെ Kasaragod, Kerala, news, House, Panchayat member collect dress for orphans
കാസര്‍കോട്: (www.kasargodvartha.com 05.05.2018) സ്വന്തം വീട്ടില്‍ നിന്നും മറ്റു ബന്ധു മിത്രാദികളുടെ വീടുകളില്‍ നിന്നും ശേഖരിച്ച വസ്ത്രവുമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സി സുബൈദ 'തെരുവിലെ മക്കള്‍' ചാരിറ്റിയുടെ പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തി. ശേഖരിച്ച വസ്ത്രങ്ങള്‍ ചാരിറ്റിയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അസ്ലം ടി.സി ചെറുവത്തൂര്‍, സംസ്ഥാന കമ്മിറ്റി വൈസ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി എന്നിവര്‍ക്ക് കൈമാറി.

തെരുവില്‍ കഴിയുന്ന മനുഷ്യര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി അവരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'തെരുലെ മക്കള്‍ ചാരിറ്റി' പ്രവര്‍ത്തനം നടത്തുന്നത്. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ആരാലും തിരിഞ്ഞ് നോക്കാനില്ലാതെ തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ക്ക് ഒരു ആശ്രയമാണ് 'തെരുവിലെ മക്കള്‍'.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, House, Panchayat member collect dress for orphans
< !- START disable copy paste -->