Join Whatsapp Group. Join now!
Aster MIMS 10/10/2023

പകര്‍ച്ചവ്യാധികള്‍ തടയാന്‍ പനി ക്ലിനിക്കുകളും, ജില്ലാ- താലൂക്ക് ആശുപത്രികളില്‍ പ്രത്യേകം ഐസൊലേഷന്‍ വാര്‍ഡുകളും ഒരുക്കി ആരോഗ്യവകുപ്പ്, പക്ഷേ ഡോക്ടര്‍മാരെ കിട്ടാനില്ല

പനി പടരുന്ന സാഹചര്യത്തില്‍ സി.എച്ച്.സി.കളിലും, ജില്ലാ, താലൂക്ക് Kasaragod, No Doctors, Kerala, News, Health, Health-Department, Treatment, No Doctors in Kasaragod.
കാസര്‍കോട്: (www.kasargodvartha.com 26.05.2018) പനി പടരുന്ന സാഹചര്യത്തില്‍ സി.എച്ച്.സി.കളിലും, ജില്ലാ, താലൂക്ക് ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും പ്രത്യേകം ഐസൊലേഷന്‍ വാര്‍ഡുകളും സജ്ജമാക്കിയിട്ടുണ്ട്. അതേസമയം ജില്ലയിലേക്ക് ആവശ്യത്തിനു ഡോക്ടര്‍മാരെ കിട്ടാതെ ആരോഗ്യ വകുപ്പ് കുഴഞ്ഞിരിക്കുകയാണ്.

ദന്ത ഡോക്ടര്‍ അടക്കം ജില്ലയ്ക്ക് അനുവദിച്ച ഡോക്ടര്‍മാരുടെ എണ്ണം 261 ആണ്. എന്നാല്‍ 186 ഡോക്ടര്‍മാരാണുള്ളത്. ഇതില്‍ ഡിഎംഒ അഡ്‌ഹോക് വഴി താല്‍ക്കാലികമായി 46 ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. എന്‍എച്ച്എം, ദന്ത ഡോക്ടറടക്കം 12 പേരെയും താല്‍ക്കാലികമായി നിയമിച്ചു. പിന്നെയും 17 ഡോക്ടര്‍മാരുടെ ഒഴിവു നികത്താനാവാതെ ഇപ്പോഴും കിടക്കുകയാണ്.

Kasaragod, No Doctors, Kerala, News, Health, Health-Department, Treatment, No Doctors in Kasaragod.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, അഞ്ച് താലൂക്ക് ആശുപത്രി, ഒമ്പത് സിഎച്ച്‌സി, 30 പിഎച്ച്‌സി എന്നിവ ഉള്‍പ്പെട്ടതാണ് ജില്ലയിലെ ആരോഗ്യരംഗം. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ചികിത്സാ രംഗത്തെ ബാധിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, No Doctors, Kerala, News, Health, Health-Department, Treatment, No Doctors in Kasaragod.
< !- START disable copy paste -->