Join Whatsapp Group. Join now!
Aster MIMS 10/10/2023

ലീഗ് ജാഥയ്ക്കിടെ മര്‍ദിച്ചതായി പരാതി; എന്‍എല്‍യു പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍, പോലീസില്‍ പരാതി നല്‍കി

മുസ്ലീം ലീഗിന്റെ പ്രകടനത്തിനിടയില്‍ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ എന്‍എല്‍യു പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ സ്റ്റാന്‍ഡിലെ Kasaragod, Kerala, news, Bekal, Auto Driver, Assault, Attack, Crime,NLU volunteer assaulted by league workers
ബേക്കല്‍: (www.kasargodvartha.com 04.05.2018) മുസ്ലീം ലീഗിന്റെ പ്രകടനത്തിനിടയില്‍ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ എന്‍എല്‍യു പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ നാസറിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പള്ളിക്കരയില്‍ നടന്ന മുസ്ലീം ലീഗിന്റെ ജാഥയ്ക്കിടയില്‍ കാഞ്ഞങ്ങാട് ഭാഗത്ത് യാത്രക്കാരുമായി പോകുകയായിരുന്ന തന്നെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി ഒരുകൂട്ടം ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന നാസര്‍ പരാതിപ്പെട്ടു.

യാതൊരു പ്രകോപനവുമില്ലാതെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് പോലീസ് നോക്കി നില്‍ക്കെ തന്നെ മര്‍ദിച്ചതെന്നും നാസര്‍ കുറ്റപ്പെടുത്തി. മര്‍ദനത്തില്‍ പ്രതിഷേധിച്ച് ബേക്കല്‍ ഓട്ടോ ഡ്രൈവേഴ്‌സ് കോഡിനേഷന്‍ ബേക്കലില്‍ ഹര്‍ത്താല്‍ ആചരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബേക്കല്‍ പോലീസിനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും നാഷണല്‍ ലേബര്‍ യൂണിയന്‍ പരാതി നല്‍കി. നടപടി സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.

അസീസ് കടപ്പുറം, മൊയ്തീന്‍കുഞ്ഞി കളനാട്, ഹനീഫ ഹദ്ദാദ് നഗര്‍, അമീര്‍ കോടി, കരീം പള്ളത്തില്‍, സി.എം.എ. ജലീല്‍, നവാസ് ബേക്കല്‍, മുഹമ്മദ് കോടി, മുഹമ്മദ് ഹനീഫ ബൈക്കെപ്പള്ളി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാസറിനെ സന്ദര്‍ശിച്ചു.


Keywords: Kasaragod, Kerala, news, Bekal, Auto Driver, Assault, Attack, Crime,NLU volunteer assaulted by league workers  
< !- START disable copy paste -->