Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി അധികാരത്തില്‍ കയറിയ ഇടത് സര്‍ക്കാര്‍ ഇരകളെ അവഗണിക്കുന്നു: മുസ്ലിം ലീഗ്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി അധികാരത്തില്‍ കയറിയ ഇടത് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ പൂര്‍ണമായും അവഗണിക്കുകയാണെന്ന് Kasaragod, Kerala, news, Muslim-league, Endosulfan, Muslim League against LDF Govt. on Endosulfan
കാസര്‍കോട്: (www.kasargodvartha.com 07.05.2018) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി അധികാരത്തില്‍ കയറിയ ഇടത് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ പൂര്‍ണമായും അവഗണിക്കുകയാണെന്ന് മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും മുനിസിപ്പല്‍ പഞ്ചായത്ത് പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാരുടെയും യോഗം കുറ്റപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച ആനുകൂല്യങ്ങളും ചികിത്സ സൗകര്യങ്ങളും നിഷേധിക്കുന്ന രീതിയിലാണ് ഇടതു മുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി.

പ്രസിഡണ്ട് എ.എം.കടവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി സ്വാഗതം പറഞ്ഞു. സി.ടി. അഹമ്മദ് അലി, എ അബ്ദുര്‍ റഹ്മാന്‍, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബ്ദുല്ല, കെ. മുഹമ്മദ് കുഞ്ഞി, മൂസ ബി ചെര്‍ക്കള, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ,  മാഹിന്‍ കേളോട്ട്, സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, പി.അബ്ദുര്‍ റഹ് മാന്‍ ഹാജി, എല്‍.എ മഹ്മൂദ് ഹാജി, അഡ്വ. വി.എം മുനീര്‍, ബി.കെ. അബ്ദുസമദ്, പി.ഡി.എ റഹ് മാന്‍, ഹാരിസ് ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ബദ് റുദ്ദീന്‍ താഷിം,   അബ്ബാസ് ഹാജി മുള്ളേരിയ, ശംസുദ്ദീന്‍ കിന്നിംഗാര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സി.എ. അബ്ദുല്ല കുഞ്ഞി, ടി.ഇ മുഖ്താര്‍, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഇ.എ അബ്ദുല്‍ ജലീല്‍, ഖാദര്‍ പാലോത്ത്, ജലീല്‍ കടവത്ത്, അബ്ദുല്ല ഹാജി ഗോവ, എസ്.പി സ്വലാഹുദ്ദീന്‍, ബി.എ. അബ്ബാസ് ഹാജി, യു. സഹദ് ഹാജി, അബ്ദുല്ല ചാലക്കര, ഹമീദ് പൊസൊളിഗെ, ഇഖ്ബാല്‍ മുള്ളേരിയ, എസ്.കെ അബ്ബാസ് അലി, സഹീര്‍ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗര്‍, നവാസ് കുഞ്ചാര്‍, ഇ.ആര്‍ ഹമീദ്, മുത്തലിബ് പാറകെട്ട്, ഹമീദ് ബെദിര, മുഹമ്മദ് പട്ടാങ്ങ്, ഷക്കീല മജീദ്, സാഹിറ മജീദ്, നിസാം ഹിദായത്ത് നഗര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Muslim-league, Endosulfan,  Muslim League against LDF Govt. on Endosulfan
< !- START disable copy paste -->