Join Whatsapp Group. Join now!
Aster MIMS 10/10/2023

സി പി എം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണന്‍ കൊലക്കേസിലെ ഒന്നാം പ്രതി കിണറ്റില്‍ വീണ് മരിച്ചു

സി പി എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം ബി ബാലകൃഷ്ണന്‍ കൊല കേസില്‍ ഒന്നാം പ്രതി മാങ്ങാട് ആര്യടക്കത്തെ News, Uduma, Kasaragod, Death, Obituary, Well, Fire force, Hospital, Injured,
ഉദുമ: (www.kasargodvartha.com 11/05/2018) സി പി എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം ബി ബാലകൃഷ്ണന്‍ കൊലക്കേസിലെ ഒന്നാം പ്രതി മാങ്ങാട് ആര്യടുക്കത്തെ പ്രജിത്ത് എന്ന കുട്ടാപ്പി (28) കിണറ്റില്‍ വീണ് മരിച്ചു. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മാങ്ങാട്ടെ വീടിനു സമീപത്തെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുത്ത് മുകളില്‍ എത്തിയപ്പോള്‍ പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു.

നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോടു നിന്നും ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തിയ പ്രജിത്തിനെ കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിക്കുകയും നില ഗുരുതരമായതിനാല്‍ മംഗളൂരു യൂണിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സ് എത്തുമ്പോള്‍ നാട്ടുകാരായ മൂന്നുപേര്‍ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയിരുന്നു. 40 അടി താഴ്ച്ചയുള്ള കിണറില്‍ നിന്നും ഇവര്‍ക്കും പുറത്ത് കടക്കാനായില്ല.

കാസര്‍കോട് ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി വി അശോകന്‍, ലീഡിംഗ് ഫയര്‍മാന്‍ കെ എം രവി, ഫയര്‍മാന്‍മാരായ വിശാല്‍, ഹരീഷ്, ജില്‍സണ്‍, വിനു, അനൂപ്, ഡ്രൈവര്‍ രാജീവന്‍ തൈവളപ്പ് എന്നിവര്‍ ചേര്‍ന്നാണ് ആദ്യം പ്രജിത്തിനെ പുറത്തെത്തിച്ചത്. പിന്നീട് രക്ഷിക്കാനിറങ്ങിയവരെയും പുറത്തെത്തിച്ചു. വീഴ്ച്ചയില്‍ പ്രജിത്തിന്റെ തലയ്ക്കും നടുവിനും പരിക്കേറ്റിരുന്നു. ശ്വസം മുട്ടല്‍ അസുഖമുള്ളതിനാലാണ് പ്രജിത്തിന് പിടിവിട്ട് വീണതെന്നാണ് കരുതുന്നത്. ആറ് മാസം മുമ്പാണ് പ്രജിത്തിന്റെ വിവാഹം നടന്നത്. സുമതിയാണ് മാതാവ്, സഹോദരന്‍ പ്രഭാകരന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Uduma, Kasaragod, Death, Obituary, Well, Fire force, Hospital, Injured, murder-case-accused-died-after-falling to well
< !- START disable copy paste -->