Join Whatsapp Group. Join now!
Aster MIMS 10/10/2023

കമ്മിറ്റിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് മുക്രി സുലൈമാനെ മാലിക് ദീനാര്‍ ജുമാമസ്ജിദ് കമ്മിറ്റിയില്‍ നിന്നും പുറത്താക്കി

കമ്മിറ്റിക്കെതിരെയും ഖാസിക്കെതിരെയും സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ഉന്നയിച്ച മുക്രി സുലൈമാനെ മാലിക് ദീനാര്‍ ജുമാമസ്ജിദ് കമ്മിറ്റിയില്‍ നിന്നും പുറത്താക്കിKasaragod, Kerala, news, Malik deenar, Committee, Mukri Sulaiman Dismissed from Malik Deenar Masjid Committee
കാസര്‍കോട്: (www.kasargodvartha.com 09.05.2018) കമ്മിറ്റിക്കെതിരെയും ഖാസിക്കെതിരെയും സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് മുക്രി സുലൈമാനെ മാലിക് ദീനാര്‍ ജുമാമസ്ജിദ് കമ്മിറ്റിയില്‍ നിന്നും പുറത്താക്കി. മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് കൗണ്‍സില്‍ യോഗത്തിലാണ് മുക്രി സുലൈമാനെ ഐക്യകണ്‌ഠേന പുറത്താക്കാന്‍ തീരുമാനിച്ചത്.

സോഷ്യല്‍ മീഡിയയിലൂടെ കമ്മിറ്റിക്കെതിരെ അപവാദ പ്രചരണം നടത്തിയതായും ഇതിന് വിശദീകരണം നല്‍കണമെന്നും നേരത്തെ മുക്രി സുലൈമാനോട് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. സുലൈമാന്‍ നല്‍കിയ മറുപടി തൃപ്തികരമല്ലായെന്നും ഖാസിയേയും ഖത്തീബിനേയും പള്ളി കമ്മിറ്റിയേയും പൊതു സമൂഹത്തിനു മുന്നില്‍ അപമാനിച്ചതായും വിലയിരുത്തലുണ്ടായതോടെയാണ് സുലൈമാനെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനമായത്.

സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രചരണം അച്ചടക്ക ലംഘനവും വലിയ തെറ്റുമാണെന്നും യോഗം വിലയിരുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Malik deenar, Committee, Mukri Sulaiman Dismissed from Malik Deenar Masjid Committee< !- START disable copy paste -->