Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഫീദിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട ചാലയിലെ അബ്ദുര്‍ റഹ് മാന്‍ - സുഹറ ദമ്പതികളുടെ മകന്‍ മുഫീദ് ഹുദവി (25) യുടെ മൃതദേഹം ഖബറടക്കി. കാസര്‍കോട് Kasaragod, Kerala, news, Deadbody, Accidental-Death, Mufeed's dead body buried
കാസര്‍കോട്: (www.kasargodvartha.com 08.05.2018) സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട ചാലയിലെ അബ്ദുര്‍ റഹ് മാന്‍ - സുഹറ ദമ്പതികളുടെ മകന്‍ മുഫീദ് ഹുദവി (25) യുടെ മൃതദേഹം ഖബറടക്കി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാലിക് ദീനാര്‍ ജുമാമസ്ജിദില്‍ മൃതദേഹം കുളിപ്പിച്ചു. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ബെദിര മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

തിങ്കളാഴ്ച വൈകിട്ടോടെ തായലങ്ങാടി ക്ലോക്ക് ടവറിന് സമീപത്താണ് അപകടമുണ്ടായത്. മുഫീദും സഹോദരന്‍ ഇര്‍ഷാദും സഞ്ചരിച്ച സ്‌കൂട്ടര്‍ കാറിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തകര്‍ന്ന ഹെല്‍മറ്റിന്റെ ചീളുകള്‍ മുഫീദിന്റെ കഴുത്തിലേക്ക് തുളച്ചുകയറുകയുമായിരുന്നു. ഗുരുതരമായി മുറിവേറ്റ മുഫീദിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും ഇവിടെ നിന്നും ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

ബെദ്ര പി.ടി.എം.എച്ച്.എസിലെ അറബിക്ക് അധ്യാപകനായിരുന്നു മരിച്ച മുഫീദ്. മുഫീദിനെ അപകടമരണം നാടിനെയും സഹപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും ഒരു പോലെ ദു:ഖത്തിലാഴ്ത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Deadbody, Accidental-Death,  Mufeed's dead body buried < !- START disable copy paste -->