കാസര്‍കോട്: (www.kasargodvartha.com 30.05.2018) അഡൂര്‍ കോട്ടൂരിലെ മദ്രസാകെട്ടിടത്തില്‍ തൂങ്ങിമരിച്ച കാസര്‍കോട് ഫോര്‍ട്ട്‌റോഡിലെ മുബീന്‍ (38) ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത് നോമ്പിന് 15 ദിവസം മുമ്പ്. നാട്ടിലെത്തിയ ഉടനെ ഭാര്യയുമായി വഴക്കിടുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ആദ്യം കൈഞരമ്പ് മുറിക്കുകയും പിന്നീട് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.
കുടുംബപ്രശ്‌നം രൂക്ഷമായതോടെ സംഭവം പോലീസിലെത്തുകയും പോലീസിന്റെ സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ചയില്‍ പരിഹരിച്ച് തിരിച്ചുപോവുകമായിരുന്നു. എന്നാല്‍ ഇതിനു ശേഷവും പ്രശ്‌നങ്ങള്‍ തുടരുകയും മുബീന്‍ വീട്ടിലെ മുഴുവന്‍ സാധനങ്ങളും അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ ഭാര്യയെ പിതാവ് സുള്ള്യയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനു പിന്നാലെയാണ് യുവാവ് തൂങ്ങിമരിച്ച വിവരം നാടറിഞ്ഞത്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ മംഗളൂരുവിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മുബീന്‍ ബൈക്കുമായി വീട്ടില്‍ നിന്നിറങ്ങിയത്. പുലര്‍ച്ചെ 1.30 മണിയോടെ താന്‍ മരിക്കുമെന്ന് പിതാവ് ബഷീറിനെ ഫോണില്‍ വിളിച്ചുപറയുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് യുവാവ് കോട്ടൂരിലെ മദ്രസാ പരിസരത്തെത്തി ബൈക്ക് നിര്‍ത്തിയിട്ട് മദ്രസാ കെട്ടിടത്തിനുള്ളില്‍ തൂങ്ങിമരിച്ചത്. യുവാവിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച പേഴ്‌സിനൊപ്പമുണ്ടായിരുന്ന നോട്ടീസിന് പുറത്ത് ഇംഗ്ലീഷില്‍ ചില കാര്യങ്ങള്‍ എഴുതിവെച്ചിട്ടുണ്ടെന്ന് ആദൂര്‍ പോലീസ് അറിയിച്ചു. ഇതു പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. യുവാവിന്റെ പിതാവില്‍ നിന്നും വിശദമായ മൊഴിയും പോലീസ് ശേഖരിച്ചിട്ടുണ്ട്. മരണത്തിന് മറ്റു കാരണങ്ങളൊന്നുമില്ലെന്നാണ് പിതാവ് പോലീസിനെ അറിയിച്ചത്. നോമ്പുകാലത്തുണ്ടായ ഈ മരണം നാടിനെ ഞെട്ടിച്ചു.
അത്താഴം കഴിച്ച ശേഷം ബാങ്ക് വിളിക്കാനായി പള്ളിയിലേക്ക് പോവുകയായിരുന്ന പള്ളി ഇമാമാണ് മദ്രസയ്ക്ക് പുറത്ത് ഒരു ബൈക്കും ഹെല്‍മറ്റും കണ്ടത്. തുടര്‍ന്ന് മദ്രസയിലെത്തി മുറിയിലെ ലൈറ്റിട്ട് നോക്കിയപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പരിസരവാസികളെയും പോലീസിലും വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് മുബീനാണെന്ന് കണ്ടെത്തിയത്.
ഖമറുന്നിസയാണ് മുബീനിന്റെ മാതാവ്. ഭാര്യ: സാജിത. ഏക മകള്‍ അഞ്ചുവയസുകാരി ഖമറുന്നിസ.

Related News:
യുവാവ് മദ്രസ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Top-Headlines, suicide, Hanged, Adoor, Mubeen's death; natives Shocked
< !- START disable copy paste -->