Join Whatsapp Group. Join now!
Aster MIMS 10/10/2023

രോഗിയായ മാതാവിനൊപ്പം താമസിക്കുന്ന മകളെയും മകനെയും കഴുത്തില്‍കത്തി വെച്ച് പീഡിപ്പിച്ച 19 കാരന്‍ അറസ്റ്റില്‍; ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് യുവാവ് മാധ്യമപ്രവര്‍ത്തകരോട്

രോഗിയായ മാതാവിനൊപ്പം താമസിക്കുന്ന മകളെയും മകനെയും കഴുത്തില്‍കത്തി Pathanamthitta, Kerala, News, Cheating, Molestation, Police, Arrest, Case, Cmplaint, Top-Headlines, Molestation case accused arrested.
പത്തനംതിട്ട: (www.kasargodvartha.com 19.05.2018) രോഗിയായ മാതാവിനൊപ്പം താമസിക്കുന്ന മകളെയും മകനെയും കഴുത്തില്‍കത്തി വെച്ച് പീഡിപ്പിച്ച 19 കാരനെ പോലീസ് അറസ്റ്റു ചെയ്തു. പന്നിവിഴ സ്വദേശി സ്റ്റെജില്‍ ബാബുവിനെ (19) യാണ് അടൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. അടൂരിനടുത്ത് വാടക വീട്ടില്‍ ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മാതാവിനൊപ്പം താമസിച്ചിരുന്ന 13 വയസുള്ള പെണ്‍കുട്ടിയെയും 12 വയസുള്ള സഹോദരനെയും പീഡിപ്പിച്ച കേസിലാണ് സ്റ്റെജിലിനെ പോലീസ് അറസ്റ്റു ചെയ്തത്.

2016 നവംബര്‍ മുതല്‍ ലൈംഗികമായി തങ്ങളെ ഉപദ്രവിച്ചെന്ന് കുട്ടികള്‍ പോലീസിന് മൊഴി നല്‍കി. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ കുട്ടികളുടെ മാതാവ് മരിച്ചു. ഇതിനു ശേഷം കോഴിക്കോട് പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് കുട്ടികളെ മാറ്റിയിരുന്നു. അവിടെ വെച്ച് ആണ്‍കുട്ടിയുടെ സ്വഭാവത്തില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞ 28ന് ബന്ധുക്കള്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവം നടന്നത് അടൂരിലായതിനാല്‍ കേസ് അടൂര്‍ പോലീസിന് കൈമാറി. അടൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അതേസമയം ഒരു കുറ്റവും ചെയ്തിട്ടില്ലെന്നായിരുന്നു സ്റ്റേഷനില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതി പറഞ്ഞത്.

 Pathanamthitta, Kerala, News, Cheating, Molestation, Police, Arrest, Case, Cmplaint, Top-Headlines, Molestation case accused arrested.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pathanamthitta, Kerala, News, Cheating, Molestation, Police, Arrest, Case, Cmplaint, Top-Headlines, Molestation case accused arrested.