city-gold-ad-for-blogger

അടിവസ്ത്രം കൊണ്ട് മുഖം മറച്ച് മോഷണ പരമ്പര തീര്‍ത്ത ആ നഗ്ന കവര്‍ച്ചക്കാരന്‍ ഒടുവില്‍ കുടുങ്ങി; പിടിയിലായത് എംബിഎയും നിയമവും പഠിച്ച വിദ്യാര്‍ത്ഥി, മോഷണത്തില്‍ അഗ്രഗണ്യന്‍

തിരുവനന്തപുരം: (www.kasargodvartha.com 20.05.2018) അടിവസ്ത്രം കൊണ്ട് മുഖം മറച്ച് മോഷണ പരമ്പര തീര്‍ത്ത ആ നഗ്ന കവര്‍ച്ചക്കാരന്‍ ഒടുവില്‍ കുടുങ്ങി. എംബിഎയും നിയമവും പഠിച്ച വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. മോഷണത്തില്‍ ഇയാള്‍ അഗ്രഗണ്യനാണെന്ന് പോലീസ് പറഞ്ഞു. രണ്ടു മാസത്തോളം നാട്ടുകാരുടെ ഉറക്കം കെടുത്തിയ കുളച്ചല്‍ എസ്ടി മങ്കാട് പുല്ലാന്നിവിളയിലെ എഡ്വിന്‍ ജോസിനെ (28) യാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്.

അര്‍ധരാത്രി കുളത്തൂര്‍ മുടിപ്പുരയ്ക്കു സമീപം സ്വന്തം ബൈക്കില്‍ വരവെ പട്രോളിംഗ് നടത്തുകയായിരുന്ന പൊഴിയൂര്‍ പൊലീസ് വാഹനം കണ്ട് തിരിഞ്ഞുപോകാന്‍ ശ്രമിക്കവെ പിടികൂടുകയായിരുന്നു. രണ്ടു മാസത്തിനിടെ നിരവധി കവര്‍ച്ചകളാണ് പ്രതി നടത്തിയത്. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി അടിവസ്ത്രം കൊണ്ടു മുഖം മറച്ചായിരുന്നു മോഷണം.

പാന്റിന്റെ പോക്കറ്റില്‍ കട്ടിംഗ് പ്ലയര്‍ കണ്ടെത്തിയതോടെ പോലീസിനു സംശയം തോന്നുകയും ഫോട്ടോ നോക്കി പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. വീടുകളുടെ പിന്നിലെ വാതിലിന്റെ കുറ്റികള്‍ ഇളക്കിമാറ്റി കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മാലകള്‍ കട്ടിങ് പ്ലയര്‍ കൊണ്ടു മുറിച്ചു കടക്കുന്നതാണു ഇയാളുടെ രീതി. പലരും മോഷണവിവരം അറിയുന്നതു തന്നെ രാവിലെ ഉണര്‍ന്ന ശേഷമാണ്. വീട്ടുകാര്‍ ഉണര്‍ന്നാല്‍ ആക്രമിച്ച ശേഷം രക്ഷപ്പെടുന്നതും ഇയാളുടെ പതിവായിരുന്നു. പിന്തുടരുന്നുവെന്നറിഞ്ഞാല്‍ എത്തിയ വാഹനം ഉപേക്ഷിച്ചു കാണുന്ന ബൈക്കുകള്‍ മോഷ്ടിച്ചാണ് രക്ഷപ്പെടാറ്. വെള്ളറട, പനച്ചമൂട്, നിലമാമൂട്, കോട്ടൂക്കോണം, നാറാണി, മൂവേരിക്കര, നെടിയാംകോട്, വണ്ടിത്തടം, കളിയിക്കാവിള, കരിങ്കല്‍, ഉച്ചക്കട, വെണ്‍കുളം എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നടന്ന ഇരുപതോളം മോഷണങ്ങള്‍ നടത്തിയത് ഇയാളാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. വെള്ളറട സ്റ്റേഷനില്‍ ഏഴ്, പാറശാല- രണ്ട്, മാരായമുട്ടം- രണ്ട്, പൊഴിയൂര്‍- മൂന്ന് എന്നിങ്ങനെ മോഷണക്കേസുകളും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അടിവസ്ത്രം കൊണ്ട് മുഖം മറച്ച് മോഷണ പരമ്പര തീര്‍ത്ത ആ നഗ്ന കവര്‍ച്ചക്കാരന്‍ ഒടുവില്‍ കുടുങ്ങി; പിടിയിലായത് എംബിഎയും നിയമവും പഠിച്ച വിദ്യാര്‍ത്ഥി, മോഷണത്തില്‍ അഗ്രഗണ്യന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Top-Headlines, Kerala, News, Thiruvananthapuram, Robbery, Case, Accuse, Arrest, House, Bike, Many Robbery case accused arrested

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia